അൾത്താരയിൽ ആത്മബലിയായ്

അൾത്താരയിൽ ആത്മ ബലിയായ്‌
അര്‍പ്പിക്കാനായ്‌ ഞാൻ വരുന്നു
എല്ലാം നിനക്കായി നൽകാൻ
ദേവാലയത്തിൽ വരുന്നു

ഈ കാഴ്ച വസ്തുക്കൾക്കൊപ്പം
കന്മഷമില്ലാത്ത ഹൃത്തും (2)
എല്ലാം പൊറുക്കുന്ന ചിത്തം
വല്ലഭാ കാഴ്ചയായേകാം (2)
(അൽത്താരയിൽ...)

എൻ സോദരര്‍ക്കെന്നൊടെന്തോ
നീരസം തോന്നുന്നപക്ഷം (2)
തിരികെ ഞാൻ ചെന്നേവമേകാം
എല്ലാം ക്ഷമിക്കുന്ന സ്നേഹം (2)
(അൽത്താരയിൽ...)

എനിക്കായ്‌ കരുതുന്ന സ്വാര്‍ത്ഥം
സര്‍വ്വതും കൈവെടിഞ്ഞീടാം (2)
എല്ലാം കൊടുക്കുന്ന സ്നേഹം
സകലേശാ ഞാനുൾക്കൊണ്ടീടാം (2)
(അൽത്താരയിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Althaarayil almabaliyaay

അനുബന്ധവർത്തമാനം