ആയിരം കൈകള്

 

ആയിരം കൈകള് ആയിരം കൈകള്
ആരിക്ക് നെയ്യണീ പൊന്മാല മല -
നാടിനു നെയ്യണി പൊന്മാല
ഈ താമര നാരിന്റെ തൂവാല

വെള്ളില വള്ളികൾ പൂത്തല്ലോ
വെള്ളിവിളക്കു തെളിഞ്ഞല്ലോ
കുഞ്ഞോലക്കുഴലൂതിയുണർന്നേ
കുഞ്ഞാറ്റപ്പൈങ്കിളികൾ(2) 
(ആയിരം..)

ഓടി വരുന്നൊരു ചെങ്കതിരേ
ഓണക്കുളിരിന്റെ പൊൻ കതിരേ
മൈലാഞ്ചി പൂശിയ കൈയാൽ 
കോർത്തിടാം മാവേലിനാടിന്നീ പൂമാല (2)
(ആയിരം..)

ഏഴു കടലുകൾ ചൂഴും 
നമ്മുടെ നാടുണർന്നല്ലോ (2)
ഏലമലകൾ ചൂടും നമ്മുടെ
നാടുണർന്നല്ലോ (2)
(ആയിരം..)

കൊഞ്ചിക്കൊഞ്ചിപ്പാടി വരും
പുഞ്ചക്കുളിരേ പോവരുതേ
ചൂളമടിക്കണ തെക്കൻ തെന്നലി -
നിന്നല്ലോ കല്യാണം (2)
(ആയിരം. . . )

തൊണ്ടു ചതയ്ക്കണ പെണ്ണാളേ
സ്വപ്നം കാണണ പെണ്ണാളേ
കയറിഴ നൂൽണ കൈയ്യാൽ നെയ്തിടാം
കരളിന്റെ നാരിന്റെ തൂവാല (2)
(ആയിരം. . . )

വേദന തിന്നേ തളർന്നു വാടും
നമ്മളൊന്നല്ലേ ഈ -
നമ്മളൊന്നല്ലേ (2)
വിയർപ്പുമുത്തുകൾ വാരി വിതയ്ക്കും
നമ്മളൊന്നല്ലേ (2)
(ആയിരം...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Aayiram kaikalu