മാത്യു തോമസ്

Mathew Thomas
കുമ്പളങ്ങി നൈറ്റ്സ് 2019

ചെറുപ്രായത്തിൽ തന്നെ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ നായകനായും, അഭിനയിച്ച മറ്റു ചിത്രങ്ങളിൽ ശ്രദ്ദേയമായ വേഷങ്ങളും കൈകാര്യം ചെയ്ത മാത്യു തോമസ്.

എറണാകുളം ജില്ലയിലെ തിരുവാങ്കുളം സ്വദേശി. 2002 ഒക്ടോബർ 16 ന് ബിജു ജോൺ തുരുത്തിയിൽ - സൂസൻ ദമ്പതികളുടെ മകനായായി ജനിച്ച മാത്യു പഠിച്ചത് ഇന്ത്യൻ ഹൈ സ്കൂൾ ബഹറിൻ, ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ ആയിരുന്നു. ഗ്രിഗോറിയൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് നാടകങ്ങളിൽ സജീവമായിരുന്നു മാത്യു, ഓഡിഷനിൽ പങ്കെടുക്കുകയും കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലേക്ക് സെലക്ട് ചെയ്യപ്പെടുകയും ചെയ്തു. ആദ്യ സിനിമയായ കുമ്പളങ്ങി നൈറ്റ്സിലെ അഭിനയം ഏറെ ശ്രദ്ധ നേടിക്കൊടുത്തു. പിന്നീട് ഇറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ടീനേജ് പ്രണയ കഥയിലെ നായകനായും മാത്യു അഭിനയിച്ചു. അഞ്ചാം പാതിര, ഓപ്പറേഷൻ ജാവ, വൺ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് സജീവമാണ് മാത്യു.