പാപമാണിതു ബാലേ
പാപമാണിതു ബാലേ ബാലേ
ആത്മഹത്യ പാപമേ...ജീവിതം വെടിയാതെ
ജീവിതം വെടിയാതെ
ദൈവമേകിയ പാവനമീ മഹൽ-
ജീവിതം വെടിയാതെ
ജീവനിൽ കൊതിയാലേ ജീവരാശികൾ
പാടുപെടുന്നിഹ
പത്നി മാത്രമല്ലൂഴിയിൽ നീയൊരു
മാതാവും വന്നിതേ
ഭർതൃഹിതം പോൽ ആത്മജപാലന-
ധർമ്മവും വലുതേ, ധർമ്മവും വലുതേ
മാതൃസ്നേഹം പാരിലേവം
പാഴിലായ്ക്കളയരുതേ! ബാലേ
ദൈവമേകിയ പാവനമീ മഹൽ-
ജീവിതം വെടിയാതെ, ജീവിതം വെടിയാതെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Paapamaanithu Baale
Additional Info
ഗാനശാഖ: