ആലപ്പുഴ പുഷ്പം

Alappuzha Pushpam
ആലപ്പുഴ പുഷ്പ
Aalappuzha Pushpa
ആലപിച്ച ഗാനങ്ങൾ: 3

മലയാള സിനിമയുടെ ആദ്യ കാലപ്രവർത്തകനായിരുന്ന സെബാസ്റ്റ്യൻ കുഞ്ഞ് കുഞ്ഞ് ഭാഗവതരുടെ മകൾ. അപ്പനോടൊത്ത് ‌ഉദയാ സ്റ്റുഡിയോയിലെത്തിയ പുഷ്പത്തിന് ജീവിത നൗക എന്ന സിനിമയിൽ പാടാനുള്ള അവസരം ‌ലഭിച്ചു.  ഗായികയെ തേടിക്കൊണ്ടിരുന്ന സംഗീത സംവിധായകൻ ദക്ഷിണാമൂർത്തിയും രചയിതാവ് അഭയദേവും സംഗീതം അഭ്യസിച്ചിരുന്ന പുഷ്പയേക്കൊണ്ട്  ആനത്തലയോളം വെണ്ണ തരാമെടാ എന്ന ഗാനമാലപിപ്പിച്ച് റെക്കോർഡ് ചെയ്തു. കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോയിലായിരുന്നു ഗാനത്തിന്റെ റെക്കോർഡിംഗ്. 

ജീവിതനൗക വലിയ വിജയമായതിനേത്തുടർന്ന് തമിഴുൾപ്പടെ ഏകദേശം നാലോളം ഭാഷകളിലത് ‌റീമേയ്ക്ക് ചെയ്തിരുന്നു. തമിഴിലും പുഷ്പ തന്നെയാണ് ഗാനങ്ങൾ ആലപിച്ചത്. നവലോകമെന്ന സിനിമയും പാട്ട് പാടിയെങ്കിലും പിന്നണിഗാനരംഗത്ത് അധികം സ്ത്രീകൾ അക്കാലത്ത് പ്രവർത്തിക്കാതിരുന്നതും വിവാഹത്തിനു ശേഷം കുടുംബകാര്യങ്ങളിൽ തിരക്കായതുമൊക്കെ സംഗീത രംഗത്ത് പ്രൊഫഷണലായി തുടരുന്നതിന് തടസ്സമായി.