ഘോരാന്ധകാരമായ

ഘോരാന്ധകാരമയ ഭീകരമായ രാവിൽ
ആരാണു നീ പിണവുമായിവിടാഗമിച്ചോൾ
നേരായുരച്ചിടുക നിർമ്മലമാനസർക്ക്
ചേരാത്തതാം കപടകർമ്മമിതാചരിപ്പോൾ

കാപട്യമേതും അറിയില്ലൊരു കള്ളിയല്ല
പാപത്തിനാലിവിടെ വന്നൊരു ഖിന്നയത്രേ
ആപത്തിലേഴകളിലൻപിയലാതെ വീണ്ടും
താപത്തിലെന്നെയിനിയാഴ്ത്തരുതേ ദയാലോ

അന്യർക്കു തന്റെ തനു വിറ്റു നടപ്പവന്റെ
കണ്ണീരുകൊണ്ടു ഫലമില്ല നിനക്ക്ു ബാലേ
തന്നേടു കൂലി അഥവാ പിണവും ചുമന്നു
ചെന്നീടുകന്യദിശി എന്നെ വലച്ചിടാതെ

എൻ ജീവിതാശയുടെ അന്തിമ വായു വീശി
കത്തിച്ചതാണു ചിതയെൻ മകനെ ചുടാനായ്
രക്ഷിക്കണം കരുണ ചെയ്തു ഒരു വസ്തുവങ്ങേ-
യ്ക്കർപ്പിക്കുവാൻ അഗതിയെന്നുടെ കയ്യിലില്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ghoraandhakaramaya

Additional Info