ഒരു പനിനീർപ്പൂ

ഒരു പനിനീർപ്പൂവിനുള്ളിലുറങ്ങീ ഞാൻ
ഒരു രാക്കിളി പാടിയ പാട്ടിൽ ഉണർന്നു ഞാൻ

വനദേവതമാർ നൃത്തം വെയ്ക്കും വള്ളിപ്പടർപ്പുകളിൽ
നിലാവു നിന്നു കൊളുത്തിയ പൂത്തിരി
കെടാൻ തുടങ്ങുമ്പോൾ:
വസന്ത രജനിയിൽ വരുമവനരികിൽ
മധുരസ്വപ്നവുമായി (ഒരു പനിനീർപ്പൂ...)

മണിയറയുടെ വാതിലിൽ
മധുവിധുവിൻ കോവിലിൽ
ഒരു പുളകപ്പൂത്താലവുമായ്
ഒരുങ്ങി നില്പൂ ഞാൻ (ഒരു പനിനീർപ്പൂ...)

തളിരണി മെത്തയിലടുത്തിരുന്നൊരു
തംബുരു മീ‍ട്ടും ഞാൻ
കവിളിന്നിതളിൽക്കൈവിരൽ കൊണ്ടൊരു
കളം വരയ്ക്കും ഞാൻ
മനസ്സിൽ മലർമഴ ചൊരിയും രമണന്
വിരുന്നൊരുക്കും ഞാൻ (ഒരു പനിനീർപ്പൂ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru Panineerppoo

Additional Info

അനുബന്ധവർത്തമാനം