ജനനീ ജനനീ ജനനീ

ജനനീ.. ജനനീ... ജനനീ..
ജന്മഭൂമി ഭാരതഭൂമി
ഉണര്‍ന്നു നമ്മള്‍ ഒന്നായ് നമ്മള്‍
മണ്ണിന്റെ പൊന്നും കിടാങ്ങള്‍
ജനനീ.. ജനനീ... ജനനീ..

തുടലുകള്‍ നിന്നു കിലുക്കിയ കരങ്ങളില്‍
വിടര്‍ന്നു പൂക്കളുമായ്
വിയര്‍പ്പുമുത്തുകള്‍ മുത്തം നല്‍കിയ
വിശ്വപതാകയുമായ്
വിശന്നുവീഴും തലമുറകള്‍ക്കൊരു
വിപ്ലവമന്ത്രവുമായ്
പിറന്ന മണ്ണില്‍ നമ്മളുയ൪ത്തുക
പുതിയൊരു മാനവധര്‍മ്മം
ജനനീ.. ജനനീ... ജനനീ..

മാവേലിപ്പാട്ടും പാടും 
മലനാടിന്‍ കുടിലുകളില്‍
തെയ്യനം താരാ താരാ തെയ്യനം താരാ (2)
തിരുക്കുറള്‍ തുയിലുണര്‍ത്തിയ
തമിഴകത്തിന്‍ തെരുവുകളില്‍
ജോ...  ജോ...  ജോ.... ജോ...

നിറപൊലി പൊലിക്കതിരു കൊയ്യും 
തെലുങ്കാനാ വയലുകളില്‍
ജനഗണമന നെയ്തെടുത്ത
ബംഗാളിന്‍ കരളുകളില്‍
ദയ്യ്യോരേ  ദയ്യ്യോ ഓ ദയ്യ്യോ -
ദയ്യ്യോരേ  ദയ്യ്യോ. . . 
പഞ്ചാബിലെ മില്ലുകളില്‍
ദില്ലിയിലെ കോട്ടകളില്‍
ഹൊയ് ഹൊയ് ഹൊയ് 
ഹൊയ് ഹൊയ് ഹൊയ്

ബലിനിലങ്ങള്‍ കയറിവന്ന 
പുലരൊളികള്‍ നമ്മള്‍
പുഞ്ചിരികള്‍ നമ്മള്‍ 
പുതിയപൌരൻ നമ്മള്‍
വടക്കു വടക്കു തപസ്സുചെയ്യും 
ഹിമവാനല്ലോ മുത്തച്ഛന്‍
തരംഗവീണകള്‍ താനം പാടും
ഗംഗയല്ലോ മുത്തശ്ശീ
ഇന്ത്യ നമ്മുടെ ജന്മഭൂമി
ഈ മണ്ണിന്നുടമകള്‍ നമ്മള്‍
ജനനീ.. ജനനീ... ജനനീ..

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Janani janani

Additional Info

Year: 
1959

അനുബന്ധവർത്തമാനം