കടലിനക്കരെ
ആ. . . ആ. . . ആ. . .
കടലിന്നക്കരെ കടലിന്നക്കരെ
കടലമ്മക്കുണ്ടൊരു കൊട്ടാരം (2)
കൊട്ടാരത്തിലെ കൊച്ചു പെണ്ണേ - നിന
ക്കെവിടുന്നു കിട്ടിയീ മുത്താക്ക് (2)
അമ്പിളിമാമൻ കുളിക്കാൻ വന്നപ്പം
സമ്മാനം തന്നതീ മുത്താക്ക് (2)
മാനത്തു നിന്നെന്റെ നൃത്തം കണ്ടിട്ട്
മാനിച്ചു തന്നതീ മുത്താക്ക് (2)
നൃത്തം വെയ്ക്കും കൊച്ചു പെണ്ണേ
നിനക്കെവിടുന്നു കിട്ടിയീ പാദസരം (2)
ആഴിക്കക്കരെ പാടാൻ പോയപ്പം
അവിടുന്നു കിട്ടിയീ പാദസരം (2)
പാട്ടു പാടും കൊച്ചു പെണ്ണേ
നിനക്കെവിടുന്നു കിട്ടിയീ പുല്ലാങ്കുഴൽ (2)
കടലിന്നക്കരെ കാണാൻ വന്നപ്പം
കാമുകൻ തന്നതീ പുല്ലാങ്കുഴൽ (2)
കടലിന്നക്കരെ പുല്ലാങ്കുഴലുമായ്
കാത്തിരിക്കുന്നവനാരാണ് (2)
കണ്ടാലിങ്ങനെ കിണ്ണാരം ചോദിക്കും
കല്യാണച്ചെക്കനിന്നാരാണ് (2)
ആ. . . . . ആ. . . ആ. . . .
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kadalinakkare
Additional Info
ഗാനശാഖ: