ജന്മാന്തരങ്ങളില്‍ പുഷ്പിച്ച

 

ജന്മാന്തരങ്ങളില്‍ പുഷ്പിച്ച - മാനവ
നിര്‍മ്മാണ ശില്പമേ പോരൂ
ഇച്ചതുരംഗക്കളത്തിന്റെ ചാരത്തൊ -
രിത്തിരി നിന്നേച്ചു പോകാം
ജീവിതമെന്നാണിതിന്റെ പേര്‍ നമ്മളാ -
ണീ വിനോദത്തിന്‍ കരുക്കള്‍
കാലുകള്‍ മാറിക്കളം ചവുട്ടുന്നു നാം
കാലം കരുനീക്കീടുന്നൂ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Janmaantharangalil pushpicha

Additional Info

Year: 
1959

അനുബന്ധവർത്തമാനം