വാസന്തരാവിന്റെ വാതില്‍

 

വാസന്തരാവിന്റെ വാതില്‍ തുറന്നുവരും 
വാടാമലര്‍ക്കിളിയേ - കിളിയേ
വാടാമലര്‍ക്കിളിയേ
നീയെന്റെ മനസ്സിന്റെ ചാരത്തു വന്നിരുന്നു 
കൂടൊന്നു കൂട്ടിയല്ലോ... കൂടൊന്നു കൂട്ടിയല്ലോ
(വാസന്തരാവിന്റെ....)

ആ....ആ......
കൂട്ടില്‍ തനിച്ചിരുന്നു ഞാനെത്ര വിളിച്ചിട്ടും 
കൂട്ടാക്കിയില്ലല്ലോ - വരാന്‍ കൂട്ടാക്കിയില്ലല്ലോ
കൊന്നപ്പൂങ്കണി കണ്ടു വന്നിട്ടെനിക്കൊരു
കൈനീട്ടമില്ലല്ലോ... കൈനീട്ടമില്ലല്ലോ
(വാസന്തരാവിന്റെ...)

ഓമല്‍ക്കിനാവുകളില്‍.... ഓണനിലാവുകളില്‍ (2)
ഒന്നിച്ചു കോര്‍ത്തെടുത്ത കല്യാണമാലയുമായ്
എന്നൊന്നുവന്നീടും... വീട്ടിലെന്നൊന്നുവന്നീടും (2)
പൂമുല്ലപ്പന്തലിട്ട പൂമുറ്റത്തൊരിക്കലാ 
പൂമാലനല്‍കാം ഞാന്‍ പൂമാലനല്‍കാം ഞാന്‍ (2)
(വാസന്തരാവിന്റെ....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaasantharaavinte

Additional Info

അനുബന്ധവർത്തമാനം