നേരം പോയ്

 

നേരം പോയ് നേരം പോയ്
എല്ലാരും പോയല്ലോ
കുഞ്ഞിക്കിളിയേ പൈങ്കിളിയേ
വെക്കം വെക്കം ചെല്ലെന്നേ
എങ്ങാണ്ടൂന്നെങ്ങാണ്ടൂന്നൊരു
കുഞ്ഞിക്കാറ്റോടി വരുന്നേ
നേരം പോയ് നേരം പോയ്
എല്ലാരും പോയല്ലോ
പുന്നാരപ്പാട്ടും പാടി
എല്ലാരും പോയല്ലോ
പുന്നാരപ്പാട്ടും പാടി
എല്ലാരും പോകുവതെങ്ങോ
പുന്നെല്ലു പഴുത്തു വെളഞ്ഞൊരു
പാടത്തെ പുത്തൻ കൊയ്ത്തിനു
പുന്നാരപ്പാട്ടും പാടി
പോയെല്ലാ പെണ്ണാളും
(നേരം പോയ്..)

കൊയ്തു കൊയ്തു തളർന്നു കേറുമ്പോ
ളെന്തു കിട്ടുമെൻ പൈങ്കിളിക്ക്
കല്ലരിയുണ്ട് കരിക്കാടിക്ക്
നെന്മണിയെല്ലാം പത്തായത്തില്
കൊയ്തു കൊയ്തേ
മെയ് തളർന്നാൽ മെയ് തളർന്നാൽ
മെയ് തളർന്നാലേ
ഉരിയരിയില്ലുടുതുണിയില്ല
രവയറും നിറയുകയില്ലേ
നേരം പോയ് നേരം പോയ്
നേരെ നാമൊന്നിച്ചാൽ
നമ്മലു കൊയ്യും വയലെല്ലാം
നമ്മടേതാകും പൈങ്കിളിയേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neram Poy

Additional Info

അനുബന്ധവർത്തമാനം