മാരിവില്ലിൻ തേന്മലരേ
Music:
Lyricist:
Singer:
Raaga:
Film/album:
മാരിവില്ലിൻ തേൻ മലരേ
മാഞ്ഞു പോകയോ മാഞ്ഞു പോകയോ (മാരിവില്ലിൻ ...)
നീളെ നീളെ പാടങ്ങളെല്ലാം
കൊതി തുള്ളി നിൽക്കവേ (2)
തേന്മഴ തൂകാൻ ഉൾക്കുളിർ പാകാൻ
നീ വരില്ലിനി നീ വരില്ലിനി
കടലിൽ നിന്നൊരു കുമ്പിൾ വെള്ളവുമായീ
കരിമുകിൽ മാനത്തു വന്നൂ (2)
മിഴി നട്ടുനിന്നൊരു മാടത്തിൻ മാറിൽ
അഴകുറ്റ സ്വപ്നങ്ങൾ പൂത്തു (2)
ഒരു കൊടുങ്കാറ്റിന്റെ കൈകളിൽ തത്തി
കരിമുകിലെങ്ങോ പറന്നൂ (2)
അവളുടെ വാര്‍മുടി കെട്ടിൽ നിന്നൂര്‍ന്നു
മഴവില്ലിൻ തേന്മലര്‍ വാനിൽ (2)
വയലിൽ കിനാവുകൾ പാറി നടന്നു
അരിയ പൂമ്പാറ്റകൾ പോലെ (2)
വരളുന്ന മണ്ണിന്റെ ചുണ്ടിൽ നീ തേന്മഴ
ചൊരിയാതെ മായുന്നിതെങ്ങോ (2) (മാരിവില്ലിൻ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Marivillin