മാനം തെളിഞ്ഞല്ലോ
Music:
Lyricist:
Singer:
Film/album:
മാനം തെളിഞ്ഞല്ലോ ഏലയ്യാ ഏലയ്യാ
പെരുമീനുദിച്ചല്ലോ ഏലയ്യാ ഏലയ്യാ
ഏലേലയ്യാ ഏലേലയ്യാ ഏലയ്യ
കരിമാനം കൊണ്ടപ്പോ
കര കാണാതായപ്പോ
കടലേറിപ്പോണോരേ
ഏലേലയ്യാ
എതിരേ വന്നാർത്തല്ലോ കാറും കോളും
പൊതിരെത്തുഴഞ്ഞല്ലോ ഏലേലയ്യാ
ഇടിവെട്ടി മാനത്ത്
തുടി കൊട്ടും നേരത്ത്
കടലേറ്റം കൊണ്ടോരേ
ഏലേലയ്യാ
വല വീശി വന്നല്ലോ കാറ്റിൻ കൈകൾ
തളരാതെ നിന്നല്ലോ ഏലേലയ്യാ
(മാനം തെളിഞ്ഞല്ലോ...)
മുത്തണിത്തൊങ്ങൽ കുലുക്കിട്ടേ ഏലേലയ്യാ
പട്ടുക്കുട നീർത്തു ചെമ്മാനം ഏലേലയ്യാ
പട്ടുക്കുടക്കീഴിലാരൊണ്ടേ
കാട്ടു പൂ പോലൊരു പെണ്ണൊണ്ടേ ഏലേലയ്യാ
കാർമുടി കോതി മിനുക്കീട്ടേ
മുക്കുറ്റിമാലയും ചാർത്തീട്ടേ
പട്ടു കവണിയുടുത്തിട്ടേ
കാട്ടു പൂ പോലൊരു പെണ്ണൊണ്ടേ ഏലേലയ്യാ
മുത്തുക്കുടക്കീഴിലാരൊണ്ടേ
തെറ്റിപ്പൂ പോലൊരു പെണ്ണൊണ്ടേ ഏലേലയ്യാ
തലയിൽ പൊൻ വെയിൽ തട്ടമിട്ട
തളയും കിങ്ങിണീം ചാർത്തീട്ടേ
തളിരിലച്ചുണ്ടു തുടുത്തിട്ടേ
തെറ്റിപ്പൂ പോലൊരു പെണ്ണൊണ്ടേ ഏലേലയ്യാ
മാനം തെളിഞ്ഞല്ലോ ഏലയ്യാ ഏലയ്യാ
പെരുമീനുദിച്ചല്ലോ ഏലേലയ്യാ
കര വന്നടുത്തല്ലോ ഏലയ്യാ ഏലയ്യാ
കരിമണ്ണിൻ ചിരി കണ്ടേ ഏലേലയ്യാ
കതിർ വെട്ടം വീണപ്പോ
കരിമാനം മാഞ്ഞപ്പോ
കര നോക്കിപ്പോണോരേ ഏലേലയ്യാ
തലയാട്ടി കളിക്കണ
തൈത്തെങ്ങിൻ തണലത്തെ
കര നോക്കി പോണോരേ ഏലേലയ്യാ
ഏലയ്യ ഏലയ്യ ഏലേലയ്യാ
ഏലയ്യ ഏലയ്യ ഏലേലയ്യാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manam thelinjallo
Additional Info
ഗാനശാഖ: