ദീപങ്ങൾ മങ്ങി

 

ദീപങ്ങൾ മങ്ങി
കൂരിരുൾ തിങ്ങി
മന്ദിരമൊന്നതാ കാണ്മൂ മുന്നിൽ
നീറും നോവിൽ നീന്തി നീന്തി
നിർന്നിദ്രം നിൽക്കയോ നീ

ഇന്നലെ കത്തിച്ചോരന്തി നിലവിള
ക്കെണ്ണ തീർന്നാഹാ മയങ്ങി
മേയാത്ത മേൽക്കൂര മേലേ നിലങ്ങളി
ലായിരം കണ്ണുമായ് നോക്കീ
ആ നീലവാനിൻ ജാലകവാതിൽ
ആരേ തുറന്നിടുന്നാത്തശോകം
(ദീപങ്ങൾ...)

മിന്നും പൊന്നിൻ താരകങ്ങൾ
കണ്ണീർ പൊഴിപ്പതെന്തേ
പൊയ്പ്പോയ കാലത്തെ പൂമാല ചൂടിച്ച
തപ്ത സ്മരണയുമായി
വാടിയ മുല്ലയും ആ രാജമല്ലിയും
പൂമുഖത്തിപ്പൊഴും നില്പൂ
(ദീപങ്ങൾ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Deepangal mangi

Additional Info

അനുബന്ധവർത്തമാനം