ആഷാഢത്തിലെ ആദ്യദിനത്തിലെന്‍

ആഷാഢത്തിലെ ആദ്യദിനത്തിലെന്‍ ആശാനീലിമയില്‍ 
ആഷാഢത്തിലെ ആദ്യദിനത്തിലെന്‍ ആശാനീലിമയില്‍ 
കാമരൂപന്‍ നീ വന്നു എന്‍ 
കദനകഥകളില്‍ ഹൃദയമലിയുമൊരു
ശ്യാമവര്‍ണ്ണന്‍ നീ വന്നു 
ആഷാഢത്തിലെ ആദ്യദിനത്തിലെന്‍ ആശാനീലിമയില്‍
കാമരൂപന്‍ നീ വന്നു എന്‍ 
കദനകഥകളില്‍ ഹൃദയമലിയുമൊരു
ശ്യാമവര്‍ണ്ണന്‍ നീ വന്നു

 
നീയും കാമുകനല്ലേ 
മിന്നല്‍‌ക്കൊടി നിന്‍ പ്രണയിനിയല്ലേ
നീയും കാമുകനല്ലേ 
മിന്നല്‍‌ക്കൊടി നിന്‍ പ്രണയിനിയല്ലേ
നീയറിയുന്നു മറ്റൊരു തിരിയില്‍
എരിയും വിരഹവിഷാദം
എരിയും വിരഹവിഷാദം

ആഷാഢത്തിലെ ആദ്യദിനത്തിലെന്‍ ആശാനീലിമയില്‍ 
കാമരൂപന്‍ നീ വന്നു എന്‍ 
കദനകഥകളില്‍ ഹൃദയമലിയുമൊരു
ശ്യാമവര്‍ണ്ണന്‍ നീ വന്നു 

ദേവഗായകര്‍ പാടും വിണ്ണിന
പടവുകള്‍ കയറിയിറങ്ങി
ദേവഗായകര്‍ പാടും വിണ്ണിന
പടവുകള്‍ കയറിയിറങ്ങി
കേവലനാമെന്‍ ഗദ്ഗദഗീതം
കേള്‍ക്കാനെന്തേ വന്നൂ
കേള്‍ക്കാനെന്തേ വന്നൂ 

ആഷാഢത്തിലെ ആദ്യദിനത്തിലെന്‍ ആശാനീലിമയില്‍
കാമരൂപന്‍ നീ വന്നു എന്‍ 
കദനകഥകളില്‍ ഹൃദയമലിയുമൊരു
ശ്യാമവര്‍ണ്ണന്‍ നീ വന്നു

ഗ്രാമവധുക്കള്‍ നിനക്കു നീട്ടും 
കടാക്ഷമാലകള്‍ ചൂടി
ഗ്രാമവധുക്കള്‍ നിനക്കു നീട്ടും 
കടാക്ഷമാലകള്‍ ചൂടി
പോവുക നീയെന്‍ പ്രിയയുടെ മേടയില്‍
ആവണിമുകിലായ് പാടാന്‍
ആവണിമുകിലായ് പാടാന്‍

ആഷാഢത്തിലെ ആദ്യദിനത്തിലെന്‍ ആശാനീലിമയില്‍ 
കാമരൂപന്‍ നീ വന്നു എന്‍ 
കദനകഥകളില്‍ ഹൃദയമലിയുമൊരു
ശ്യാമവര്‍ണ്ണന്‍ നീ വന്നു 
ശ്യാമവര്‍ണ്ണന്‍ നീ വന്നു 
ശ്യാമവര്‍ണ്ണന്‍ നീ വന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ashadathile aadyadinathilen

Additional Info

Year: 
1986
ഗാനശാഖ: 

അനുബന്ധവർത്തമാനം