ചെമ്പരത്തിപ്പൂവു
ചെമ്പരത്തിപ്പൂവു പോലാം
നിന്റെ കൈയ്യില്‍ ഭാഗ്യത്തിന്‍
തങ്കരേഖ തെളിഞ്ഞുവല്ലോ
നെഞ്ചിലെ പൊന്‍കൂട്ടിനുള്ളില്‍
വളര്‍ത്തും മണിത്തത്ത
നെഞ്ചിലെ പൊന്‍കൂട്ടിനുള്ളില്‍
വളര്‍ത്തും മണിത്തത്ത
ചെഞ്ചുണ്ടാല്‍ വരച്ചതാണോ
ചൊല്ലു ചൊല്ല് ചൊല്ലു ചൊല്ല്
(ചെമ്പരത്തി)
മൈലാഞ്ചി ചാര്‍ത്തിയപ്പോള്‍
ചൊകെ ചൊകെ പൂവണിഞ്ഞത്
മണിവിരലോ നിന്റെ മനസ്സോ (മൈലാഞ്ചി)
മനസ്സിലെ കുയില്‍പ്പേട തളിര്‍ തിന്ന് മദിച്ചപ്പോള്‍(മനസ്സിലെ)
മധുരമായ് മൊഴിഞ്ഞതെന്തേ
ചൊല്ലു ചൊല്ല് ചൊല്ലു ചൊല്ല്
മധുരമായ് മൊഴിഞ്ഞതെന്തേ
ചൊല്ലു ചൊല്ല് ചൊല്ലു ചൊല്ല്
(ചെമ്പരത്തി)
ഒരു പേരു തുന്നിവച്ചോരുറുമാലിലുമ്മവയ്ക്കേ(ഒരു പേരു)
കവിളാകെ തുടുത്തതെന്തേ കവിളാകെ തുടുത്തതെന്തേ
കരളിന്റെ തന്തിതോറും ഒരു പേരിന്‍ സ്വരമേതോ
കുളിരായ് പടര്‍ന്നതില്ലേ
ചൊല്ലു ചൊല്ല് ചൊല്ലു ചൊല്ല്
(ചെമ്പരത്തി)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chemparathippoovu
Additional Info
Year:
1986
ഗാനശാഖ: