സാരസാക്ഷപരിപാലയ പാടിയ സ്വാതിതൻ

സാരസാക്ഷപരിപാലയ പാടിയ സ്വാതിതൻ ഹൃദയവീണേ
സാരസാക്ഷപരിപാലയ പാടിയ സ്വാതിതൻ ഹൃദയവീണേ
നിൻ വിലോലതന്തിയിൽ വിടർന്നതേതോ വിശുദ്ധവേദനകൾ
സാരസാക്ഷപരിപാലയ പാടിയ സ്വാതിതൻ ഹൃദയവീണേ

പത്മനാഭപദപത്മദളങ്ങളിൽ  ഹൃത്തിലെ വേദനയാകെ
പത്മനാഭപദപത്മദളങ്ങളിൽ  ഹൃത്തിലെ വേദനയാകെ
ഉരുകി സുസ്വരധാരകളായി ഒഴുകി നിൻ സംഗീതമായി
ഉരുകി സുസ്വരധാരകളായി ഒഴുകി നിൻ സംഗീതമായി
സാരസാക്ഷപരിപാലയ പാടിയ സ്വാതിതൻ ഹൃദയവീണേ

അസ്വതന്ത്രമാം ആത്മാവകലെ അനന്തനീലിമ നോക്കി
അസ്വതന്ത്രമാം ആത്മാവകലെ അനന്തനീലിമ നോക്കി
ചിറകുകൾ കുടയും ശ്രുതിതാളങ്ങൾ അരിയ നിൻ സംഗീതമായി
ചിറകുകൾ കുടയും ശ്രുതിതാളങ്ങൾ അരിയ നിൻ സംഗീതമായി
സാരസാക്ഷപരിപാലയ പാടിയ സ്വാതിതൻ ഹൃദയവീണേ
നിൻ വിലോലതന്തിയിൽ വിടർന്നതേതോ വിശുദ്ധവേദനകൾ
സാരസാക്ഷപരിപാലയ പാടിയ സ്വാതിതൻ ഹൃദയവീണേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sarasakshaparipalaya Padiya Swathithan

Additional Info

Year: 
1986
ഗാനശാഖ: 

അനുബന്ധവർത്തമാനം