മടിയില്‍ മഞ്ജുവിപഞ്ചിക

മടിയില്‍ മഞ്ജുവിപഞ്ചിക
മടിയില്‍ മഞ്ജുവിപഞ്ചിക
മധുമൊഴി ലീലാശാരിക
മടിയില്‍ മഞ്ജുവിപഞ്ചിക
മധുമൊഴി ലീലാശാരിക
ചൊടിയില്‍ അമൃതസംഗീതിക
ഹൃദയകമലിനിയിലുണരുക ദേവീ
ചൊടിയില്‍ അമൃതസംഗീതിക
ഹൃദയ കമലിനിയിലുണരുക നീയെന്‍ ദേവീ
മടിയില്‍ മഞ്ജുവിപഞ്ചിക

അക്ഷര പുഷ്പാലംകൃതേ
അച്യുത ശങ്കരപൂജിതേ
അക്ഷര പുഷ്പാലംകൃതേ
അച്യുത ശങ്കരപൂജിതേ
ഹൃത്‌ഗത സുന്ദരസങ്കല്‌പങ്ങള്‍ക്കക്ഷയപാത്രം നീ
ഹൃത്‌ഗത സുന്ദരസങ്കല്‌പങ്ങള്‍ക്കക്ഷയപാത്രം നീ

ശുഭ്ര സുവാസിത വസനേ സുസ്വര ഭാസ്വര ഭവനേ
ശുഭ്ര സുവാസിത വസനേ സുസ്വര ഭാസ്വര ഭവനേ
നിന്‍ അഭിവന്ദന ഗാനാഞ്ജലി...... അഭിവന്ദന ഗാനാഞ്ജലി
ഈ മണ്‍‌വിപഞ്ചിയിലും ഞാനാം മണ്‍‌വിപഞ്ചിയിലും

മടിയില്‍ മഞ്ജുവിപഞ്ചിക
മധുമൊഴി ലീലാശാരിക
ചൊടിയില്‍ അമൃതസംഗീതിക
ഹൃദയകമലിനിയിലുണരുക ദേവീ
ചൊടിയില്‍ അമൃതസംഗീതിക
ഹൃദയ കമലിനിയിലുണരുക നീയെന്‍ ദേവീ
മടിയില്‍ മഞ്ജുവിപഞ്ചിക

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madiyil Manjuvipanchika