ഒന്നു പാടുകെന്നോതി

ഒന്നു പാടുകെന്നോതി പിന്നെയും
വന്നുവോ ചൈത്രപൂരുഷന്‍
വര്‍ണ്ണപുഷ്പ പരാഗ ധൂളിയില്‍
എന്നെ മൂടുവാന്‍ വന്നുവോ
(ഒന്നു പാടുകെന്നോതി)

എന്റെ ഉദ്യാനദേവിതന്‍ നഷ്ട മഞ്ജു സുസ്മിതമാകവേ
എന്റെ ഉദ്യാനദേവിതന്‍ നഷ്ട മഞ്ജു സുസ്മിതമാകവേ
വീണ്ടെടുത്തവന്‍ കാഴ്ചവച്ചുവോ
ചെണ്ടുകള്‍ മലര്‍ച്ചെണ്ടുകള്‍  
(ഒന്നു പാടുകെന്നോതി)

പുഷ്പദീപമെടുക്കുവാന്‍ തളിര്‍പ്പട്ടുടുക്കുന്നു ശാഖികള്‍ (പുഷ്പ)
മുത്തു കോര്‍ക്കുന്നു മുല്ലകള്‍ എന്റെ പൂത്തളിക നിറയ്ക്കുവാന്‍
(ഒന്നു പാടുകെന്നോതി)

ഏതു തേരിലോ വന്നു നീ ഇരുള്‍‌ത്തോടുടഞ്ഞുഷപക്ഷിപോല്‍(ഏതു)
നിന്‍ വരവെനിക്കുത്സവം സ്വരസുന്ദരമായെന്‍ അങ്കണം
(ഒന്നു പാടുകെന്നോതി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Onnu paadukennothi