സ്വന്തം രക്തത്തിലുയിര്‍
സ്വന്തം രക്തത്തിലുയിര്‍കൊണ്ട കുഞ്ഞിനെ
സ്വന്തമല്ലെന്നു പറയാന്‍
മാമുനേ...നിന്‍ മനം നൊന്തില്ല
മാനവനതിനിന്നും മടിയില്ല
സ്വന്തം രക്തത്തിലുയിര്‍കൊണ്ട കുഞ്ഞിനെ
സ്വന്തമല്ലെന്നു പറയാന്‍
മാമുനേ...നിന്‍ മനം നൊന്തില്ല
മാനവനതിനിന്നും മടിയില്ല
കാട്ടിലുപേക്ഷിച്ച കുഞ്ഞിനെ ശകുന്തങ്ങള്‍
കാട്ടിലെ പക്ഷികള്‍ വളര്‍ത്തി
കാട്ടിലുപേക്ഷിച്ച കുഞ്ഞിനെ ശകുന്തങ്ങള്‍
കാട്ടിലെ പക്ഷികള്‍ വളര്‍ത്തി
ആയിരം പൂക്കളിലെ തേനെടുത്തു
ആരോമല്‍ച്ചൊടികളിൽ അവര്‍ പകര്‍ന്നു
ആയിരം പൂക്കളിലെ തേനെടുത്തു
ആരോമല്‍ച്ചൊടികളിൽ അവര്‍ പകര്‍ന്നു
സ്വന്തം രക്തത്തിലുയിര്‍കൊണ്ട കുഞ്ഞിനെ
സ്വന്തമല്ലെന്നു പറയാന്‍
മാമുനേ...നിന്‍ മനം നൊന്തില്ല
മാനവനതിനിന്നും മടിയില്ല
പൂവും തളിരും ഇലകളും കൊണ്ടവര്‍
പൂവാംകുരുന്നുടല്‍ പുതപ്പിച്ചു
പൂവും തളിരും ഇലകളും കൊണ്ടവര്‍
പൂവാംകുരുന്നുടല്‍ പുതപ്പിച്ചു
കണ്വനെടുത്തതിനെയോമനിച്ചു
കുഞ്ഞിനെ ശകുന്തള...യെന്നു വിളിച്ചു
കണ്വനെടുത്തതിനെയോമനിച്ചു
കുഞ്ഞിനെ ശകുന്തള....യെന്നു വിളിച്ചു
സ്വന്തം രക്തത്തിലുയിര്‍കൊണ്ട കുഞ്ഞിനെ
സ്വന്തമല്ലെന്നു പറയാന്‍
മാമുനേ...നിന്‍ മനം നൊന്തില്ല
മാനവനതിനിന്നും മടിയില്ല
സ്വന്തം രക്തത്തിലുയിര്‍കൊണ്ട കുഞ്ഞിനെ
സ്വന്തമല്ലെന്നു പറയാന്‍
മാമുനേ...നിന്‍ മനം നൊന്തില്ല
മാനവനതിനിന്നും മടിയില്ല
മാനവനതിനിന്നും മടിയില്ല