അമ്പലപ്രാവുകളുറങ്ങി
അമ്പലപ്രാവുകളുറങ്ങി മുറ്റത്തെ
ചെമ്പകപ്പൂക്കളില്‍ വണ്ടുകള്‍ മയങ്ങി
അമ്പലപ്രാവുകളുറങ്ങി മുറ്റത്തെ
ചെമ്പകപ്പൂക്കളില്‍ വണ്ടുകള്‍ മയങ്ങി
തംബുരുവില്‍ ശ്രുതി തേങ്ങി
പ്രിയ നൊമ്പരക്കിളികളേ ഇനിയുറങ്ങൂ
ഇനിയുറങ്ങൂ നിങ്ങള്‍ ഇനിയുറങ്ങൂ
ഇനിയുറങ്ങൂ നിങ്ങള്‍ ഇനിയുറങ്ങൂ
അമ്പലപ്രാവുകളുറങ്ങി മുറ്റത്തെ
ചെമ്പകപ്പൂക്കളില്‍ വണ്ടുകള്‍ മയങ്ങി
തംബുരുവില്‍ ശ്രുതി തേങ്ങി
പ്രിയ നൊമ്പരക്കിളികളേ ഇനിയുറങ്ങൂ
ഇനിയുറങ്ങൂ നിങ്ങള്‍ ഇനിയുറങ്ങൂ
ഇനിയുറങ്ങൂ നിങ്ങള്‍ ഇനിയുറങ്ങൂ
ഇരുളിന്റെ ചിറകടി കേട്ടു
വെറുതെയെന്‍ ഹൃദയവും താളമിട്ടിരുന്നു
ഇരുളിന്റെ ചിറകടി കേട്ടു
വെറുതെയെന്‍ ഹൃദയവും താളമിട്ടിരുന്നു
ഇഴ പൊട്ടിയോര്‍മ്മകളുതിര്‍ന്നു അതില്‍
പ്രിയതരമൊരു മുത്തു ഞാന്‍ തിരഞ്ഞു
ഇഴ പൊട്ടിയോര്‍മ്മകളുതിര്‍ന്നു അതില്‍
പ്രിയതരമൊരു മുത്തു ഞാന്‍ തിരഞ്ഞു
എവിടെ...ആ മുത്തെവിടെ...
എവിടെ...ആ മുത്തെവിടെ...
അമ്പലപ്രാവുകളുറങ്ങി മുറ്റത്തെ
ചെമ്പകപ്പൂക്കളില്‍ വണ്ടുകള്‍ മയങ്ങി
തംബുരുവില്‍ ശ്രുതി തേങ്ങി
പ്രിയ നൊമ്പരക്കിളികളേ ഇനിയുറങ്ങൂ
ഇനിയുറങ്ങൂ നിങ്ങള്‍ ഇനിയുറങ്ങൂ
ഇനിയുറങ്ങൂ നിങ്ങള്‍ ഇനിയുറങ്ങൂ
ഇടവഴിത്താരയില്‍നിന്നു ഇരവിലെന്‍
ഇടയന്റെ സംഗീതം കേട്ടു
ഇടവഴിത്താരയില്‍നിന്നു
ഇരവിലെന്‍ ഇടയന്റെ സംഗീതം കേട്ടു
ഇതുവരെ കേള്‍ക്കാത്തൊരീണം
അതില്‍ പുതുമണ്ണിന്‍ പുളകങ്ങള്‍ പൂത്തുലഞ്ഞു
ഇതുവരെ കേള്‍ക്കാത്തൊരീണം
അതില്‍ പുതുമണ്ണിന്‍ പുളകങ്ങള്‍ പൂത്തുലഞ്ഞു
എവിടെ.... ആ പൂവെവിടെ...
എവിടെ.... ആ പൂവെവിടെ....
അമ്പലപ്രാവുകളുറങ്ങി മുറ്റത്തെ
ചെമ്പകപ്പൂക്കളില്‍ വണ്ടുകള്‍ മയങ്ങി
തംബുരുവില്‍ ശ്രുതി തേങ്ങി
പ്രിയ നൊമ്പരക്കിളികളേ ഇനിയുറങ്ങൂ
ഇനിയുറങ്ങൂ നിങ്ങള്‍ ഇനിയുറങ്ങൂ
ഇനിയുറങ്ങൂ നിങ്ങള്‍ ഇനിയുറങ്ങൂ
ഇനിയുറങ്ങൂ നിങ്ങള്‍ ഇനിയുറങ്ങൂ
ഇനിയുറങ്ങൂ...... നിങ്ങള്‍......... ഇനിയുറങ്ങൂ