ഹേ കാളിദാസ

ഹേ കാളിദാസ നിന്‍ പൊന്‍‌തേരിലേറി
മേഘമാര്‍ഗ്ഗങ്ങളില്‍ ഞാനലഞ്ഞു
ഹേ കാളിദാസ നിന്‍ പൊന്‍‌തേരിലേറി
മേഘമാര്‍ഗ്ഗങ്ങളില്‍ ഞാനലഞ്ഞു
സ്വര്‍ഗ്ഗവും ഭൂമിയും കൈകോര്‍ത്തു നില്‍ക്കും
സര്‍ഗ്ഗലാവണ്യത്തില്‍ ഞാനലിഞ്ഞു
സ്വര്‍ഗ്ഗവും ഭൂമിയും കൈകോര്‍ത്തു നില്‍ക്കും
സര്‍ഗ്ഗലാവണ്യത്തില്‍ ഞാനലിഞ്ഞു
ഹേ..................... കാളിദാസ

അമൃതകല തിരുമുടിയിലണിയുന്ന ശിവശൈലം
ആനന്ദവിവശനായ് കണ്ടു
അമൃതകല തിരുമുടിയിലണിയുന്ന ശിവശൈലം
ആനന്ദവിവശനായ് കണ്ടു
പൂവുടല്‍ പഞ്ചാഗ്നിമദ്ധ്യത്തില്‍ വാടാത്ത
ദേവിതന്‍ സ്നേഹതപസ്സു കണ്ടു
പൂവുടല്‍ പഞ്ചാഗ്നിമദ്ധ്യത്തില്‍ വാടാത്ത
ദേവിതന്‍ സ്നേഹതപസ്സു കണ്ടു

മരവുരിയില്‍ മറയുന്നൊരഴകു
മുനികന്യയായ് മാലിനീതീരത്തു നിന്നു
മരവുരിയില്‍ മറയുന്നൊരഴകു
മുനികന്യയായ് മാലിനീതീരത്തു നിന്നു
ആ വനജ്യോത്സ്ന തന്‍ പുഷ്പിതപാണികള്‍
ആശ്ലേഷ മാലകള്‍ ചാര്‍ത്തി നിന്നു
ആ വനജ്യോത്സ്ന തന്‍ പുഷ്പിതപാണികള്‍
ആശ്ലേഷ മാലകള്‍ ചാര്‍ത്തി നിന്നു

ഋതുസഖികള്‍ നവവധൂവരരായി
വരവേല്ക്കുമാരണ്യ തരുലതകള്‍ കണ്ടു
ഋതുസഖികള്‍ നവവധൂവരരായി
വരവേല്ക്കുമാരണ്യ തരുലതകള്‍ കണ്ടു
ഭൂമിയെ സ്നേഹിച്ചൊരപ്സരസ്സിങ്ങോരോ
പൂവിലും നൃത്തമാടുന്ന കണ്ടു
ഭൂമിയെ സ്നേഹിച്ചൊരപ്സരസ്സിങ്ങോരോ
പൂവിലും നൃത്തമാടുന്ന കണ്ടു

ഹേ കാളിദാസ നിന്‍ പൊന്‍‌തേരിലേറി
മേഘമാര്‍ഗ്ഗങ്ങളില്‍ ഞാനലഞ്ഞു
ഹേ കാളിദാസ നിന്‍ പൊന്‍‌തേരിലേറി
മേഘമാര്‍ഗ്ഗങ്ങളില്‍ ഞാനലഞ്ഞു
സ്വര്‍ഗ്ഗവും ഭൂമിയും കൈകോര്‍ത്തു നില്‍ക്കും
സര്‍ഗ്ഗലാവണ്യത്തില്‍ ഞാനലിഞ്ഞു
സ്വര്‍ഗ്ഗവും ഭൂമിയും കൈകോര്‍ത്തു നില്‍ക്കും
സര്‍ഗ്ഗലാവണ്യത്തില്‍ ഞാനലിഞ്ഞു
ഹേ..................... കാളിദാസ.......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
He Kaalidasa

Additional Info

Year: 
1986

അനുബന്ധവർത്തമാനം