നരജീവിതമാം
Music:
Lyricist:
Singer:
Film/album:
നരജീവിതമാം വേദന വാറ്റി
അമൃതം പകരും കവിതേ കവിതേ (നരജീവിതമാം)
ക്ഷണേ ക്ഷണേ നവ നവമായ് മാറും
രമണീയതയാം കവിതേ (ക്ഷണേ)
ഒരു പൂവിതളും ഒരു തീനാളവും
ഒരുപോല്‍ കാണും കവിതേ(ഒരു പൂവിതളും)
ഹൃദയസമുദ്രവുമശാന്തസാഗര
ഹൃദയവുമൊരുപോലറിയുന്നു
നീയറിയുന്നു....നീയറിയുന്നു.....
ഒരു ഗദ്ഗദവും ഒരു ഗര്‍ജ്ജനവും
ഒരുപോല്‍ കേള്‍ക്കും കവിതേ(ഒരു ഗദ്ഗദവും)
തുഷാരകണമൊന്നടരുവതും
മുകില്‍ തുടികൊട്ടുന്നതുമറിയുന്നു(തുഷാര)
നീയറിയുന്നു..... നീയറിയുന്നു.....
(നരജീവിതമാം)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Narajeevithamaam
Additional Info
Year:
1986
ഗാനശാഖ: