ഒരു വല്ലം പൂവുമായ്
ഒരു വല്ലം പൂവുമായ് വന്ന വസന്തമേ
പറയൂ നീയെന്തേ വൈകി...
ഒരു വല്ലം പൂവുമായ് വന്ന വസന്തമേ
പറയൂ നീയെന്തേ വൈകി...
ഒരു പൂവു ചോദിച്ചു വന്നൊരാ പെണ്‍കൊടി
വെറുതെ പിണങ്ങിപ്പോയി
ഒരു പൂവു ചോദിച്ചു വന്നൊരാ പെണ്‍കൊടി
വെറുതെ പിണങ്ങിപ്പോയി
ഒരു വല്ലം പൂവുമായ് വന്ന വസന്തമേ
പറയൂ നീയെന്തേ വൈകി...
ഒരു വല്ലം പൂവുമായ് വന്ന വസന്തമേ
പറയൂ നീയെന്തേ വൈകി...
വയലിനുമക്കരെ പൂക്കാത്ത വാകതന്‍
നിഴലിലകള്‍ വന്നു നിന്നു
വയലിനുമക്കരെ പൂക്കാത്ത വാകതന്‍
നിഴലിലകള്‍ വന്നു നിന്നു
കരളിലൊളിപ്പിച്ച കണിമലര്‍ച്ചെണ്ടിന്റെ
ഇതളുകള്‍ ഈറനായി
കരളിലൊളിപ്പിച്ച കണിമലര്‍ച്ചെണ്ടിന്റെ
ഇതളുകള്‍ ഈറനായി
ഒരു വല്ലം പൂവുമായ് വന്ന വസന്തമേ
പറയൂ നീയെന്തേ വൈകി...
ഒരു വല്ലം പൂവുമായ് വന്ന വസന്തമേ
പറയൂ നീയെന്തേ വൈകി...
ഇളവെയില്‍ ചിറ്റാട ചാര്‍ത്തിയ ചിങ്ങവും
ഇതുവഴി മഞ്ചലില്‍ പോയി
ഇളവെയില്‍ ചിറ്റാട ചാര്‍ത്തിയ ചിങ്ങവും
ഇതുവഴി മഞ്ചലില്‍ പോയി
മിഴികള്‍ തുളുമ്പി .. തുളുമ്പാതെ നിന്നൊരു
മുകിലും പറന്നുപോയി
മിഴികള്‍ തുളുമ്പി .. തുളുമ്പാതെ നിന്നൊരു
മുകിലും പറന്നുപോയി
ഒരു വല്ലം പൂവുമായ് വന്ന വസന്തമേ
പറയൂ നീയെന്തേ വൈകി...
ഒരു വല്ലം പൂവുമായ് വന്ന വസന്തമേ
പറയൂ നീയെന്തേ വൈകി...
ഒരു പൂവു ചോദിച്ചു വന്നൊരാ പെണ്‍കൊടി
വെറുതെ പിണങ്ങിപ്പോയി
ഒരു പൂവു ചോദിച്ചു വന്നൊരാ പെണ്‍കൊടി
വെറുതെ പിണങ്ങിപ്പോയി
വെറുതെ പിണങ്ങിപ്പോയി