അച്ഛനിനിയൊരുനാളും

അച്ഛനിനിയൊരുനാളും ഉണരില്ല നിശ്ചയം
അതു നിത്യദുഃഖമെന്നറിയുന്നു ഞാൻ സ്വയം
അമ്മയുടെ നാവിലൂടാണാദ്യ പരിചയം
അച്ഛനൊരു പകരമായാരുമില്ലാശ്രയം

കൈയ്യിലെ ഊഞ്ഞാലിലാടുവാനായില്ല
തോളിൽ കിടന്നൊന്നുറങ്ങുവാനായില്ല
കൈവിരൽ തൂങ്ങി നടക്കുവാനായില്ല
കൈത്താങ്ങിനായെന്റെ അച്ഛനോ ഇന്നില്ല

സ്വർഗ്ഗമേ നീയിനി തരികയില്ലെങ്കിലും
സ്വപ്നത്തിലുള്ളൊരെൻ സ്വന്തമാമച്ഛനെ
ജീവിത തടവറച്ചുവരിലോ ചാർത്തി ഞാൻ
ജീവന്റെ സൂര്യനാമച്ഛന്റെ പുഞ്ചിരി..

നൊമ്പരത്തറയുള്ള ഇരുളിന്റെ ജീവിലും
പമ്പരം പോലെയെൻ തലചുറ്റുമെങ്കിലും
ഒരു പായ നീർത്തുവാനരികിലുണ്ടിപ്പൊഴും
ഒരു ശ്വാസമായെനിക്കച്ഛനുണ്ടെപ്പൊഴും
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Achaniniyorunalum