സുന്ദരീ...

സുന്ദരീ...
നിന്നെ കാണും തൊട്ടേ കണ്ണും കണ്ണും
മിന്നാമിന്നായ് മിന്നുന്നുണ്ടേ
കണ്ടു ഞാനെൻ കണ്ണാടിയിൽ ഇന്നാ മിന്നാട്ടം...
ഇഷ്ടം തോന്നും നേരം തൊട്ടേ 
നെഞ്ചിന്നുള്ളിൽ താളം തുള്ളി
നീയും ഞാനും മാത്രം കേൾക്കും ശിങ്കാരിമേളം...

നിന്നെ കാണും തൊട്ടേ ഏറെ വട്ടം
എല്ലാം ചൊല്ലാനാശിച്ചിട്ടും
ചാരത്തെത്തും നേരത്തെന്തോ മുട്ടീ മിണ്ടാട്ടം...
മാറിൽ ചായും നേരത്തേകാൻ
ചന്തം തെല്ലും പോവാതിന്നും
ഉള്ളിന്നുള്ളിൽ കാത്തിട്ടുണ്ടോരോമൽ മന്ദാരം....
സുന്ദരീ... 

എന്നെ കണ്ടാലും, നിന്നെ കണ്ടാലും
കാറ്റിൻ ചുണ്ടത്തെന്താണേതോ പാട്ടിൻ ചിങ്കാരം
വേനൽ വന്നാലും, മേഘം പെയ്താലും
നീയുണ്ടെങ്കിൽ മായില്ലല്ലോ മായപ്പൂക്കാലം
മുന്തിരീ... തേനും കൊണ്ടെന്റെ...
പൈങ്കിളീ... നീയും പോരില്ലേ...
കൂടു തുറന്നാൽ ആയിരം ഓമൽക്കിനാവിൽ
പറന്നേതോ തീരത്തിൽ ചെന്നാലന്നീ കല്യാണം...
സുന്ദരീ...

നിന്നെ കാണും തൊട്ടേ ഏറെ വട്ടം
കണ്ടു ഞാനെൻ കണ്ണാടിയിൽ ഇന്നാ മിന്നാട്ടം...
ഇഷ്ടം തോന്നും, നെഞ്ചിന്നുള്ളിൽ
ഹേയ്... നീയും ഞാനും മാത്രം കേൾക്കും ശിങ്കാരിമേളം...

എന്നെ തൊട്ടാലും, നിന്നെ തൊട്ടാലും
ചിലും ചിലും കിലുങ്ങിയോ കാണാ മുത്താരം...
വിണ്ണിൽ നിന്നാവാം, സ്വപ്നം കണ്ടാവാം
ഉള്ളം കയ്യിൽ നിറഞ്ഞല്ലോ താരക്കൂമ്പാരം...
പാതിരാ... പാലാഴിയോരം....
പൂവിടും.. മല്ലിപ്പൂക്കാവിൽ... 
കെട്ടിപ്പിടുച്ചും, മുത്തം ചുണ്ടിൽ പതിച്ചും
ഉള്ളിൽ മോഹം നിറച്ചും കൂടാൻ തിങ്കൾ കൂടാരം... 
സുന്ദരീ....
 
നിന്നെ കാണും തൊട്ടേ ഏറെ വട്ടം
എല്ലാം ചൊല്ലാനാശിച്ചിട്ടും
ചാരത്തെത്തും നേരത്തെന്തോ മുട്ടീ മിണ്ടാട്ടം...
ഇഷ്ടം തോന്നും നേരം തൊട്ടേ 
നെഞ്ചിന്നുള്ളിൽ താളം തുള്ളി
നീയും ഞാനും മാത്രം കേൾക്കും ശിങ്കാരിമേളം...
സുന്ദരീ...

Sundaree | Video Song | Welcome To Central Jail | Dileep | Vedhika | Nadirshah | Vaishaka Cynyma