ബൈ ബൈ ബൈ

ബൈ ബൈ ബൈ സെൻട്രൽ ജെയിൽ
തിരുട്ടും കുരുട്ടുകൊണ്ടിതിലെ നടന്നിട്ട്
കളികൾ പിഴച്ചിട്ട്
ഒടുക്കം വിലങ്ങിട്ട് ജെയിലിൽ പിടിച്ചിട്ട്
തിരുത്താൻ വിധിച്ചിട്ട് വെളുത്തോരുടുപ്പിട്ട്
ഇരുട്ടിൻ പുതപ്പിട്ട്
രാപ്പകലിരുന്നഴിയെണ്ണി മടുത്തിട്ട്
കൽത്തുറങ്കിൽ അതിനിറമറിഞ്ഞിട്ട്
കാരിരുൾ പിന്നെ പണിതുറതൊടുവില്
പിടിവിട്ട് പറക്കുന്ന മനസ്സുകളുരുവിടും
ബൈ ബൈ ബൈ ബൈ ബൈ സെൻട്രൽ ജെയിൽ
ബൈ ബൈ ബൈ സെൻട്രൽ ജെയിൽ
ഹേയ് ബൈ ബൈ ബൈ ബൈ ബൈ ബൈ സെൻട്രൽ ജെയിൽ
ബൈ ബൈ ബൈ സെൻട്രൽ ജെയിൽ
ഓ ..ഓ ...

ഉലകിന്റെ വട്ടാരം ചുരുങ്ങുന്നു പൊട്ടോളം
അന്നോടെ തീരും ധിക്കാരം
ഒരുവട്ടം പെട്ടാലോ ഉറപ്പിക്കും കട്ടായം
ഇനിമേലിൽ വേണ്ടാ കൂത്താട്ടം
തരിവെട്ടം തഴുകി കിട്ടാനാശപോയ മാനസം
പടകൂട്ടും ആവേശത്തിൽ വീണുടഞ്ഞ ജീവിതം
ഏതേതോ സാത്താൻ കെട്ടും കൽക്കൊട്ടക്കുള്ളിൽ
പെട്ടിടമേതെന്നറിയാതെ വഴിമുട്ടും കാലം തീരട്ടെ ...
ബൈ ബൈ ബൈ ബൈ ബൈ ബൈ സെൻട്രൽ ജെയിൽ
ബൈ ബൈ ബൈ സെൻട്രൽ ജെയിൽ
ബൈ ബൈ ബൈ ബൈ ബൈ ബൈ സെൻട്രൽ ജെയിൽ
ബൈ ബൈ ബൈ സെൻട്രൽ ജെയിൽ

കുളിരുന്ന കാറ്റില്ലാ കനവിന്റെ കൂട്ടില്ലാ
വലയുന്നു ചായാൻ വയ്യാതെ
മരവിച്ച ലോകങ്ങൾ നിറയുന്നൊരീ കൂട്ടിൽ
ഇഴയുന്നു നേരം വല്ലാതെ ...
വരികില്ലേ കണ്ണുംനട്ട് കാത്തിരുന്ന നാളുകൾ
അറിയില്ലേ ശാപം പോലെ വീണുപോയ പൂട്ടുകൾ
അതിരില്ലാ ലോകത്തിൽ ചെന്നണയുമ്പോൾ
നാളെ നമ്മൾ തെളിവാനത്തുയരുമ്പോൾ
ഒരുപോലെ ഉള്ളം പാടട്ടെ

ബൈ ബൈ ബൈ ബൈ ബൈ ബൈ സെൻട്രൽ ജെയിൽ
ബൈ ബൈ സെൻട്രൽ ജെയിൽ
ബൈ ബൈ ബൈ ബൈ ബൈ ബൈ സെൻട്രൽ ജെയിൽ
ബൈ ബൈ ബൈ സെൻട്രൽ ജെയിൽ
(തിരുട്ടും കുരുട്ടുകൊണ്ടിതിലെ)

Welcome To Central Jail All Songs Audio Jukebox | Dileep | Vedhika | Vaishaka Cynyma