എന്താണെൻ മനസ്സിലെ

എന്താണെൻ മനസ്സിലെ മന്ദാരക്കുരുവിക്ക്
തെരുതെരെ ചിറകിളക്കം
കിനാവിൽ ഓലപ്പീലി കൂടുംകെട്ടി തലോലാട്ടം
ഇളമിഴികളിൽ ഒരു തിളക്കം ..
എൻറെ ചെല്ലച്ചുണ്ടിൽ താളം തുളളി പൂന്തേനിമ്പം
ഒരു പ്രണയത്തിൻ കഥ പറഞ്ഞോ ..
കാറ്റിതിലെ നറുഗന്ധം തൂവണതെന്താവോ
കാറ്റിതിലെ നറുഗന്ധം തൂവണതെന്താവോ
വീണ്ടും എന്റെ വാതിലോരം വന്നു പൂക്കാലം
കാറ്റിതിലേ..

മഴയിൽ വെയിലിൽ അഴലിൽ
നീ വാടാതല്ലി മുല്ലേ  ..
എന്നുടെ നിഴൽ നിനക്കൊരു തണൽ
ഞാനേ നിന്റെ പൂങ്കുട ..
കുടയിൽ തണലിൽ കൊഴിയാതെൻ മോഹം
കാത്തതല്ലേ ..
പൊൻതളിരുപോൽ നിറഞ്ഞിടും മനം
എന്നും നിന്റെ ചാരുത ..
ഉറങ്ങാൻ മറന്നുപോയി
നിന്നെയോർത്തിരുന്നു ഞാൻ

എന്താണെൻ മനസ്സിലെ മന്ദാരക്കുരുവിക്ക്
തെരുതെരെ ചിറകിളക്കം ..
കിനാവിൻ ഓലപ്പീലി കൂടുംകെട്ടി തലോലാട്ടം
ഇളമിഴികളിൽ ഒരു തിളക്കം
എൻറെ ചെല്ലച്ചുണ്ടിൽ താളം തുളളി പൂന്തേനിമ്പം
ഒരു പ്രണയത്തിൻ കഥ പറഞ്ഞോ ..
കാറ്റിതിലേ..

അറിയാതറിയാതെന്നുയിരിൽ നിറയും നിന്നെയല്ലേ
ആശകളുമായ്‌ ഒരായിരയുഗം
കാണാൻ കാത്തിരുന്നു ഞാൻ
പകലിൽ ഇരവിൽ സന്ധ്യകളിൽ  ..
ചായം തേടിയല്ലേ ..
കൽച്ചുവരിലും കരൾച്ചുവരിലും
നിന്നെ ചിത്രമാക്കി ഞാൻ..
ദിനംതോറും ..ഓമനിക്കാം ..
ചുണ്ടിൽ മുദ്ര ചാർത്തി ഞാൻ

എന്താണെൻ മനസ്സിലെ മന്ദാരക്കുരുവിക്ക്
തെരുതെരെ ചിറകിളക്കം
കിനാവിൽ ഓലപ്പീലി കൂടുംകെട്ടി തലോലാട്ടം
ഇളമിഴികളിൽ ഒരു തിളക്കം ..
എൻറെ ചെല്ലച്ചുണ്ടിൽ താളം തുളളി പൂന്തേനിമ്പം
ഒരു പ്രണയത്തിൻ കഥ പറഞ്ഞോ ..
കാറ്റിതിലേ..നറുഗന്ധം തൂവണതെന്താവോ
കാറ്റിതിലേ...

Welcome To Central Jail | Video Song | Enthanen Manassile | Dileep | Vedhika | Vaishaka Cynyma