പറക്കാം പറക്കാം

ഹ... ആ....
നിറ നിറ നിറങ്ങളോ...
മനസ്സിലെ നുരകളോ...
തളിരില മൊഴികളോ...
കുളിരൊളിയലകളോ...
നിമിഷങ്ങളിൽ ഞാനലിയട്ടേ...
എൻ ചിന്തകൾ ചിറകു വിടർത്തട്ടേ...
പറയൂ മനസ്സേ ഈ പാതകളിൽ
കുളിർ മഞ്ഞിൻ വെണ്മകൾ നിറയട്ടേ...
ചിലു ചിലു ചിലു ചിലു കാറ്റലയിൽ...
ചിരി ചിരി ചിരി ചിരിയിൽ ചിരിയുറവിൽ 
മിഴി രണ്ടിലുമഴകല അനുഭവമോ...
പുതു വിസ്മയ ലഹരികളോ...
പറക്കാം... പറക്കാം...
പറക്കാം... പറക്കാം...
പാറിപ്പൊങ്ങീടാം... മേഘമായ്...
പറക്കാം... പറക്കാം...
പറക്കാം... പറക്കാം...
കാണാക്കര തേടാം... കൺകളാൽ...

ഇത് സ്വപ്നയാനമോ നിനവോ...
കഥയോ... കനവോ...
ഇത് വർണ്ണചിത്രമായ് തെളിയും വഴിയോ...
നിമിഷം ഈ നിമിഷം...
നിറയും ഈ നിമിഷം...
മനമാർത്തിരമ്പിയഴുകുന്ന വേളയിൽ...
തഴുകും ലയമോ....
പറക്കാം... പറക്കാം...
പറക്കാം... പറക്കാം...
പാറിപ്പൊങ്ങീടാം... മേഘമായ്...
പറക്കാം... പറക്കാം...
പറക്കാം... പറക്കാം...
കാണാക്കര തേടാം... കൺകളാൽ...

ഈ സൗഹൃദമെന്നും തന്നതെല്ലാം...
ഒരു വിസ്മയമായ് ഞാൻ നോക്കി നിന്നൂ...
അവയെന്നെന്നും എന്നുള്ളിൽ 
നിറയുന്നോരോരോ മോഹങ്ങളായ്....
ഋതുഭേദങ്ങൾ എൻ ഭാവമാകുന്നൂ..
മനസ്സേ ചൊല്ലൂ ഇത് സ്നേഹമോ...
പറക്കാം... പറക്കാം...
പറക്കാം... പറക്കാം...
പാറിപ്പൊങ്ങീടാം... മേഘമായ്...
നന നന നന നന...
ഈ നിമിഷങ്ങളിൽ ഞാൻ അലയട്ടേ...
എൻ ചിന്തകൾ ചിറകു വിടർത്തട്ടേ...
പറയൂ മനസ്സേ ഈ പാതകളിൽ
കുളിർ മഞ്ഞിൻ വെണ്മകൾ നിറയട്ടേ..
ചിലു ചിലു ചിലു ചിലു കാറ്റലയിൽ...
ചിരി ചിരി ചിരി ചിരിയിൽ ചിരിയുറവിൽ 
മിഴി രണ്ടിലുമഴകല അനുഭവമോ...
പുതു വിസ്മയ ലഹരികളോ...
പറക്കാം... പറക്കാം...
പറക്കാം... പറക്കാം...
പാറിപ്പൊങ്ങീടാം... മേഘമായ്...
പറക്കാം... പറക്കാം...
പറക്കാം... പറക്കാം...
കാണാക്കര തേടാം... കൺകളാൽ...
ഓ..... ഓ...

Parakkam Parakkam | Video Song | Finals | Kailas Menon | Yazin Nizar | Latha Krishna | Rajisha