എന്നെ നിനക്കിന്നു പ്രിയമല്ലേ
എന്നെ നിനക്കിന്നു പ്രിയമല്ലേ... എന്നിലെ എന്നിൽ പ്രിയമില്ലേ...
എന്നൊട് മിണ്ടാൻ പ്രിയമല്ലേ... എന്നൊട് കൂടാൻ പ്രിയമില്ലേ...
എന്തിനെന്തിനീ മൗനം... ഇനി എന്തിനെന്തിനീ നാണം...
ഈ സന്ധ്യ നമ്മുടേതല്ലേ ഈ തെന്നൽ നമുടേതല്ലേ
പുതുമഴ ഏൽക്കാൻ പ്രിയമല്ലേ...
പൊൻവെയിൽ കൊള്ളാൻ പ്രിയമില്ലേ...
കക്ക പെറുക്കാൻ പ്രിയമല്ലേ...
കാറ്റായ് പറക്കാൻ പ്രിയമല്ലേ...
ഹോ...എന്നെ നിനക്കിന്നു പ്രിയമല്ലേ
എന്നിലെ എന്നിൽ പ്രിയമില്ലേ... ഹോയ്...
എന്റെ പാൽക്കനവിൽ കടമ്പുമരം പൂത്തു നിറയുന്നിതാ...
നിന്റെ സൗഹൃദമാം നിലാവു മരം പൂത്തു നിറയുന്നിതാ...
ഒന്നീ കൊമ്പിൽ പാടാമോ എന്നാശാവല്ലി പൂങ്കുയിലേ....
കുയിലേ... കുയിലേ...
യേയ് യേയ് യേയ് യേയ് യെയ് യെയ് യെയ് യേയ് യേയ് യെയ് യെയ് യെയ്...
യേയ് യേയ് യേയ് യേയ് യെയ് യെയ് യെയ് യേയ് യേയ് യെയ് യെയ് യെയ്..
എന്നെ നിനക്കിന്നു പ്രിയമല്ലേ ആഹാ... ആഹാ... പ്രിയമില്ലേ...
തങ്കക്കാൽത്തളയിൽ മലർത്തിരകൾ ചിന്നി അലിയുന്നിതാ...
വർണ്ണരാജികളിൽ കതിർക്കൈകൾ തൊട്ടു തഴുകുന്നിതാ...
മഴവിൽ ചിറകു വിരുത്താമോ ഒന്നു മെല്ലെ തൂവൽ ഒതുക്കാമോ...
കിളിയേ... കിളിയേ...
യേയ് യേയ് യേയ് യേയ് യെയ് യെയ് യെയ് യേയ് യേയ് യെയ് യെയ് യെയ്...
യേയ് യേയ് യേയ് യേയ് യെയ് യെയ് യെയ് യേയ് യേയ് യെയ് യെയ് യെയ്..