റോജ റോജ (M)

റോജാ... നീയെന്‍ റോജ 
നെഞ്ചിൽ ചൂടും റോജ 
നീല നിലാവിന്റെ റോജ 
ഇളം മഞ്ഞു നിറമുള്ള റോജ...
ചെമ്പനീർ ചില്ലയിൽ 
പൊൻപുലർ ചന്തമായ്...
തുടിതുള്ളി വിടരുന്ന റോജാ... 

റോജാ... നീയെന്‍ റോജ 
നെഞ്ചിൽ ചൂടും റോജ...

അയലത്തു വിടര്‍ന്നാലരികത്തു മണമായ്
അലിയും അഴകിന്‍ മലര്‍ റോജ...
അറിയാതെ തഴുകും കാറ്റിനു പോലും
പുളകം പകരും മലര്‍ റോജ...
ഇതു വെയിലത്തു വാടാത്ത റോജ റോജ
ഇതു മഴയത്തു പൊഴിയാത്ത റോജ റോജ
ഇതു കനവിന്റെ തേനുള്ള റോജ...
റോജാ... റോജ റോജ...
റോജാ... റോജ റോജ റോജ...

കരളിലെ ഗാനം മണമായ് മാറ്റും
ആശാവനിതന്‍ പ്രിയ റോജ...
മുള്ളുള്ള കൊമ്പില്‍ മുനയുള്ള കൊമ്പില്‍
മുകുളം ചൂടും വനറോജ...
ഇതു മഴവില്ലിൻ ഇതളുള്ള റോജ റോജാ..
ഇതു മയിൽ‌പ്പീലിയഴകുള്ള റോജ റോജാ...
ഇതു മറ്റാരും ചൂടാത്ത റോജാ...

റോജാ... നീയെന്‍ റോജ 
നെഞ്ചിൽ ചൂടും റോജ 
നീല നിലാവിന്റെ റോജ 
ഇളം മഞ്ഞു നിറമുള്ള റോജ...
ചെമ്പനീർ ചില്ലയിൽ 
പൊൻപുലർ ചന്തമായ്...
തുടിതുള്ളി വിടരുന്ന റോജാ... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Roja Roja

Additional Info

Year: 
2004

അനുബന്ധവർത്തമാനം