നിറദീപം ചാർത്തി
ഓ ..ഓ ..ഓ
തന്തന്ന തന്തന്ന ..തനതനതനതന തന്തന്ന
തന്തന്ന തന്തന്ന ..തനതനതനതന തന്തന്ന
നിറദീപം ചാർത്തി കൊടിതോരണമേറ്റി
മമ്പാലക്കാവിൽ വരവിളി തോറ്റിയുണർത്തുന്നു ..ഓ ..ഓ ..ഓ
തിരിയഞ്ചും തെളിയുന്നു നിറനാഴികൾ നിറയുന്നു
പവനുരുകും മേഘചാർത്തൊരു മേലേരി കൊട്ടുന്നു
തിരുമുടിയഴകിൻ താരം പൂചൊരിയുന്നു
തിരുമിഴിയിതളിൽ പുണ്യം പ്രഭവിതറുന്നു
തിരുനന്താർ വിളക്കേ ..പൊലിക പൊലിക പൊലിക
അണിയല കൊടിയില പൂവില നാക്കില അരിയെറിഞ്ഞു വരവായ്
തിരുനന്താർ വിളക്കേ ..പൊലിക പൊലിക പൊലിക
പട്ടും പൊൻകിങ്ങിണിയരമണി ചുറ്റും
തൃക്കൈയ്യിൽ പൊൻവള ചാർത്തും നെൽപ്പൂവള
കൈക്കരു അണിയലമുണരുകയായ് ..(2)
വരവേൽപ്പിനു താലപ്പൊലികൾ
കാവൂട്ടിനു കലവറ നിറയിൽ ..നിറയുകയായ്
തെയ്യം ഉറയുകയായ് ..
തട്ടു തളർന്നു നിറഞ്ഞ മനസ്സിൽ വർണ്ണ വസന്തം
അരിമഞ്ഞൾക്കുറിയണിയുന്നു സൗഭാഗ്യമേളം ..
തിരുനന്താർ വിളക്കേ ..പൊലിക പൊലിക പൊലിക
അണിയല കൊടിയില പൂവില നാക്കില അരിയെറിഞ്ഞു വരവായ്
തിരുനന്താർ വിളക്കേ ..പൊലിക പൊലിക പൊലിക
നിറദീപം ചാർത്തി കൊടിതോരണമേറ്റി
മമ്പാലക്കാവിൽ വരവിളി തോറ്റിയുണർത്തുന്നു
മിന്നും നൽ പൊന്നൊളി വിതറും ചിന്നും
പൊൻ നീലാകാശത്തെങ്ങും..
മണിതാരഗണങ്ങൾ പൂത്തിരി വൈക്കുകയായ് (2)
വാനോളം മേളപ്പെരുമകൾ ഒളിവിതറും മുത്തുക്കുടകൾ
വിരിയുകയായ് ..താളം മുറുകയായ്..
നെഞ്ചകമാകെ നിറഞ്ഞ മനസ്സുകൾ മംഗളമോതുകയായ്
അരിമഞ്ഞൾക്കുറിയണിയുന്നു സൗഭാഗ്യതാലം
തിരുനന്താർ വിളക്കേ ..പൊലിക പൊലിക പൊലിക
അണിയല കൊടിയില പൂവില നാക്കില അരിയെറിഞ്ഞു വരവായ്
തിരുനന്താർ വിളക്കേ ..പൊലിക പൊലിക പൊലിക
നിറദീപം ചാർത്തി കൊടിതോരണമേറ്റി
മമ്പാലക്കാവിൽ വരവിളി തോറ്റിയുണർത്തുന്നു
തിരിയഞ്ചും തെളിയുന്നു നിറനാഴികൾ നിറയുന്നു
പവനുരുകും മേഘചാർത്തൊരു വേലരി കൊട്ടുന്നു ..തകതകതാ
തിരുമുടിയഴകിൻ താരം പൂചൊരിയുന്നു
തിരുമിഴിയിതളിൽ പുണ്യം പ്രഭവിതറുന്നു
തിരുനന്താർ വിളക്കേ ..പൊലിക പൊലിക പൊലിക
അണിയല കൊടിയില പൂവില നാക്കില അരിയെറിഞ്ഞു വരവായ്
തിരുനന്താർ വിളക്കേ ..പൊലിക പൊലിക പൊലിക
തിരുനന്താർ വിളക്കേ ..പൊലിക പൊലിക പൊലിക
തിരുനന്താർ വിളക്കേ ..പൊലിക പൊലിക പൊലിക
തിരുനന്താർ വിളക്കേ ..പൊലിക പൊലിക പൊലിക