നീലക്കണ്ണുള്ള പെണ്ണേ

നീലക്കണ്ണുള്ള പെണ്ണേ ലൈല
നീയെന്റെ ഖൽബിലെന്നും മയിലാ  (2)
നിന്റെ മുടിച്ചുരുളിൻ മുകിലാ
നീ നല്ല ബൈത്ത് മൂളും കുയിലാ
മാനിമ്പത്തേനാ മാടപ്പിറാവാ മഞവെയിലിൻ കസവാ
മാനിമ്പത്തേനാ മാടപ്പിറാവാ മഞവെയിലിൻ കസവാ
മറനിലാവിട്ട് മുന്തിയ ജോഹുറ മുന്തിരിക്കണ്ണിലെ ചെലാ

നിന്നോടെനിക്കെന്ത് പെരിശം
നിന്നെക്കാണാതിരുന്നാലരിശം (2)
നീയെന്റെ കണ്ണിൻ  മുന്നിലരപ്പം
നീ കൊണ്ട്ത്തന്ന് പെണ്ണേ സുകൃതം 
മാരിപ്പളുങ്കാ നീലക്കരിമ്പാ മാനത്തുദിക്കുക മാരാ
മൊഞ്ചത്തിപ്പെണ്ണേ നീയെന്നുമെന്റെ
നെഞ്ചത്തെ സമുല്ലപ്പൂവാ ..
നീലക്കണ്ണുള്ള പെണ്ണേ ലൈല
നീയെന്റെ ഖൽബിലെന്നും മയിലാ

പുന്നാരമോതിടും പൂങ്കാറ്റാ
പൊന്നേതിലും ചേരും മാറ്റാ (2)
മിന്നും കഹിനിൽവന്ന ഷംസാ
എന്നും കിനാവുതന്ന മുത്താ
മുക്കൂറ്റിപ്പൂവാ മുക്കുത്തിക്കല്ലാ
മുല്ലനിലാവോടു മാല
മുത്തമിടീച്ചിട്ട്  മോഹം പുതച്ച്
മെല്ലെയുറക്കും കസവാ 

ACQDgCrCtCI