ഇനിയീ മഞ്ഞിൽ
ഇനിയീ മഞ്ഞിൽ നനയാൻ പൂവേ
ഇതളുകളുണ്ടോ കൈയ്യിൽ (2)
ഇനിയീ കാറ്റിൽ ഉതിരാൻ മാത്രം ..
പൂമ്പൊടിയുണ്ടോ ചുണ്ടിൽ..
ഇനിയീ മഞ്ഞിൽ നനയാൻ പൂവേ
ഇതളുകളുണ്ടോ കൈയ്യിൽ ..
എന്നോ വറ്റി വരണ്ടൊരാ പുഴയിൽ
പഴയ സ്വപ്‌നങ്ങൾ മയങ്ങീ (2)
നീളെ പരക്കും മണൽവിരിത്തട്ടിൽ
തെല്ലു മിഴിനീരു കണ്ടു ..
ഇനിയീ മഞ്ഞിൽ നനയാൻ പൂവേ
ഇതളുകളുണ്ടോ കൈയ്യിൽ..
കളിയാട്ടങ്ങൾ തുള്ളിയുറഞ്ഞൊരു കാവിൻ
വിളക്കോ കെടുത്തീ .. (2)
ഈ ഇലച്ചാർത്തുകൾ വാടിവീണാലിനി
കാവെന്ന കാവ്യം ഒടുങ്ങീ ..
കാവെന്ന കാവ്യം ഒടുങ്ങീ ..
ഇനിയീ മഞ്ഞിൽ നനയാൻ പൂവേ
ഇതളുകളുണ്ടോ കൈയ്യിൽ ...
പചിലക്കിളികൾ രാപ്പാർത്തിരുന്നൊരു
പൂമരച്ചില്ലകൾ കരിഞ്ഞൂ (2)
ഒരു കിളിക്കൂട് നിലം പതിയ്ക്കുമ്പോൾ
കാവിൻ നോവുകൾ തേങ്ങി
കാവിൻ നോവുകൾ തേങ്ങി ..
ഇനിയീ മഞ്ഞിൽ നനയാൻ പൂവേ
ഇതളുകളുണ്ടോ കൈയ്യിൽ ...
ഇനിയീ കാറ്റിൽ ഉതിരാൻ മാത്രം ..
പൂമ്പൊടിയുണ്ടോ ചുണ്ടിൽ..
ഇനിയീ മഞ്ഞിൽ നനയാൻ പൂവേ
ഇതളുകളുണ്ടോ കൈയ്യിൽ ...