അക്കുത്തിക്കുത്ത്

അക്കുത്തിക്കുത്താനവരിങ്കുത്ത്
അക്കരമല കയറാം ..
ചക്കരമാവിൻ ചോട്ടിലിരുന്ന് ചറപറ കഥപറയാം
മുക്കിളിയിട്ടു കുളിക്കാം മുന്നാഴി കുളിരേറ്റാം
അക്കം പൊന്നക്കം തോട്ടുണരട്ടെ മുറ്റം (2)

പൊന്നൂലിൽ പട്ടം കെട്ടി
ചെമ്മാനത്തേയ്ക്കു പറത്താം 
കണ്ണാരം പൊത്തിക്കളിയാടാം ..കളിയാടാം
പൊന്നൂലിൽ പട്ടം കെട്ടി
ചെമ്മാനത്തേയ ക്കു പറത്താം 
കണ്ണാരം പൊത്തിക്കളിയാടാം
അപ്പൂപ്പൻതാടി കണക്കെ ആലോലം കാറ്റിൽ തെന്നാം
ആകാശച്ചെരുവിൽ ചേക്കേറാം
അരിയൊരു പറവകളായിനിയിനിയിനി 
ചിരിയുടെ പൂത്തിരിയായിനിയിനിയിനി
ആകാശച്ചെരുവിൽ ചേക്കേറാം
(അക്കുത്തിക്കുത്താനവരിങ്കുത്ത് )

മുത്തോല പന്തലുകെട്ടി മഞ്ചാടിച്ചോറ് വിളമ്പി
ചങ്ങാതിക്കാല്യാണം കൂടാം (2)
അഞ്ഞാഴിത്തേനും നോക്കി അണ്ണാറക്കണ്ണൻ
വന്നൊരക്കൊമ്പത്തിക്കൊമ്പത്താടാം 
അരിയൊരു പറവകളായിനിയിനിയിനി 
ചിരിയുടെ പൂത്തിരിയായിനിയിനിയിനി
ആകാശച്ചെരുവിൽ ചേക്കേറാം
(അക്കുത്തിക്കുത്താനവരിങ്കുത്ത് )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Akkuthikkuthu

Additional Info