അങ്ങട്ട് കിട്ടേട്ടാ

അങ്ങട്ട് കിട്ടേട്ടാ നിങ്ങള് കണ്ടത്ത് പോവുമ്പം
എന്നെയും കൂട്ടേണം എന്റെപ്പുറ ചാത്തും കണ്ടേക്കും (2)
തകതകതകതക തിത്തക തൈതോം ..
തകതകതകതക തിത്തക തൈതോം .. (2)
തക്കിത്തോട്ടിപ്പോയി മേലുകഴുകേണം
മടയില് കീഞ്ഞിട്ട് മീനിനെ തപ്പണം (2)
എന്തെല്ലാം മീനുണ്ട് കിട്ടേട്ടാ
തോട്ടിലെന്തെല്ലാം മീനുണ്ട് കിട്ടേട്ടാ ..
കയ്ത്തേല് മുറിവുണ്ട് കടുവുണ്ട് ചെമ്പല്ലി
കൊയ്ലമീൻ പിന്നെ ചട്ടിപ്പറ്റി
പേമ്പാ പേമ്പാ കിട്ടേട്ടാ ബ്യേങ്കി ബ്യേങ്കി കിട്ടേട്ടാ
പേമ്പാ പേമ്പാ കിട്ടേട്ടാ ബ്യേങ്കി ബ്യേങ്കി കിട്ടേട്ടാ
അങ്ങട്ട് കിട്ടേട്ടാ ..
നിങ്ങള് കണ്ടത്ത് പോവുമ്പം
എന്നെയും കൂട്ടേണം എന്റെപ്പുറ ചാത്തും കണ്ടേക്കും

കുത്തോടു കയ്യിലെടുത്തിട്ട് കിട്ടൻ
എറങ്കല്ലു ചാടിക്കടക്കുന്നു കിട്ടൻ
ഐലയും ഈലയും പാഞ്ഞുകളിക്കുന്ന
മീനിന്റെ മേത്തേയ്ക്ക് തുള്ളുന്നു കിട്ടൻ
കണ്ടത്തി പോകാനോ കിട്ടേട്ടാ
അല്ല മീൻ ചുട്ടു തിന്നണോ കിട്ടേട്ടാ
കൊടല് വയക്കുന്നു അമ്പോറ്റി നീ
മാടായി ഷാപ്പീന്ന് കള്ള്വാങ്ങ്
മാടായി ഷാപ്പീലും കള്ളില്ല
വേങ്ങര ഷാപ്പിലും കള്ളില്ല ...
താവത്തെ ഷാപ്പിലും കള്ളില്ല ...
കള്ളായ കള്ളെല്ലാം ഏടപ്പോയി
ഏറ്റിനു പോയോരെടെപ്പോയി
കള്ള് കുടിയ്ക്കണം കുഞ്ഞമ്പു ..
തകതകതകതക തിത്തക തൈതോം ..
തകതകതകതക തിത്തക തൈതോം .. (2)

കള്ളുമായി ചുട്ട മീനുമായി കുട്ടൻ
വള്ളിക്കെട്ടിലിരിക്കുംമ്പം
ആട്ന്നും ഈട്‌ന്നും പാഞ്ഞുവന്നു
കോലത്ത് നാട്ടിലെ മാരിത്തെയ്യും ..
പേടിച്ചുതൂറിയ കള്ളക്കിട്ടൻ
കാരമുൾക്കാട്ടിലൂടോടുമ്പം ..
മുള്ളുകൊണ്ട് ഓന്റെ മേല്കീറി
ചോരയോലിപ്പിച്ചോണ്ടോടുംമ്പം
തൊണ്ടിപ്പൂനുള്ളുന്ന പിള്ളംമാര്
ആർത്തു വിളിച്ചൂ പേടിത്തൊണ്ടൻ ..
പേടിത്തൊണ്ടാ എന്റെ പേടിത്തൊണ്ടാ
പേടിത്തൊണ്ടാ എന്റെ പേടിത്തൊണ്ടാ
പേടിത്തൊണ്ടാ എന്റെ പേടിത്തൊണ്ടാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Angattu kittettaa

Additional Info