കണ്ണാടിക്കും നാണം(m)

കണ്ണാടിക്കും നാണം നിന്നെക്കാണും നേരം
എന്തോരം പൂ ചന്തം.. പെണ്ണെ നിൻ കവിളോരം
ആഹാ  ...
കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നാൽ
കണ്ണോട്ടം തെറ്റും..
മിണ്ടിപ്പറയാൻ മുന്നിലിരുന്നാൽ മിണ്ടാട്ടം മുട്ടും
കണ്ണാടിക്കും നാണം നിന്നെക്കാണും നേരം
എന്തോരം പൂ ചന്തം.. പെണ്ണെ നിൻ കവിളോരം

ഓലപ്പീലി കമ്മലണിഞ്ഞ് നിന്ന് കുണുങ്ങുമ്പോൾ
ഒമൽക്കവിളത്താര് പതിച്ചു മഞ്ചാടിപ്പൊന്ന് (2)
സ്വപ്നമിടും ചെപ്പ്.. നിറയെ കുപ്പിവളപ്പൊട്ട്
സ്വപ്നമിടും ചെപ്പ്.. നിറയെ കുപ്പിവളപ്പൊട്ട്
ഒപ്പമിരുന്നെൻ കാത് നിറച്ചത് നിന്റെ മുളം പാട്ട്
നിന്റെ മുളം പാട്ട്..

കണ്ണാടിക്കും നാണം നിന്നെക്കാണും നേരം
എന്തോരം പൂ ചന്തം.. പെണ്ണെ നിൻ കവിളോരം
ആഹാ  ...
കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നാൽ
കണ്ണോട്ടം തെറ്റും..
മിണ്ടിപ്പറയാൻ മുന്നിലിരുന്നാൽ മിണ്ടാട്ടം മുട്ടും
കണ്ണാടിക്കും നാണം നിന്നെക്കാണും നേരം
എന്തോരം പൂ ചന്തം.. പെണ്ണെ നിൻ കവിളോരം

വാഴയിലക്കൂട ചൂടി നടന്നു വരുന്നു മഴച്ചന്തം
വാതിൽപ്പടിയിൽ മഞ്ഞയൊഴിച്ചു നിറച്ച വെയിൽക്കിണ്ണം (2)
ചിതറിയ ചെമ്മാനം.. നീളെ കുളിരിൻ സമ്മാനം
ചിതറിയ ചെമ്മാനം.. നീളെ കുളിരിൻ സമ്മാനം
മുറ്റമിലഞ്ഞിപ്പൂക്കൾ വിരിച്ചു ചിരിച്ചേ നല്ലോണം
ചിരിച്ചേ നല്ലോണം ...

കണ്ണാടിക്കും നാണം നിന്നെക്കാണും നേരം
എന്തോരം പൂ ചന്തം.. പെണ്ണെ നിൻ കവിളോരം
ആഹാ  ...
കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നാൽ
കണ്ണോട്ടം തെറ്റും..
മിണ്ടിപ്പറയാൻ മുന്നിലിരുന്നാൽ മിണ്ടാട്ടം മുട്ടും
കണ്ണാടിക്കും നാണം നിന്നെക്കാണും നേരം
എന്തോരം പൂ ചന്തം.. പെണ്ണെ നിൻ കവിളോരം
താരാരാരാ .രാരാ .താരാരാരാ ..ഉഹുഹും ഉഹും ..താരാരാരാ രാരാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kannadikkum nanam

Additional Info