എന്തഴക് എന്തഴക്

എന്തഴക് എന്തഴക് പുതുക്ക പെണ്ണിനിതെന്തഴക്
ഖൽബിൽ നിറയും മണിക്കിനാവുകൾ മുല്ലമലരായ് വിരിയവേ
കില് കില് കില് വളകിലുക്കം..
ചില് ചില് ചില് കൊലുസ്സനക്കം ..
മുഹബ്ബത്തിൻ മനസ്സലിയിച്ച പുതുമണവാട്ടി
എന്തഴക് എന്തഴക്..

മുത്തഴകൊത്തൊരു കുട്ടിക്കിളിക്കുയിൽ
തട്ടമിട്ടൊപ്പന പാട്ടുപാടി (2)
പൊട്ടുതൊട്ടക്കിളി പൊന്നണി പൊട്ടിട്ട്
മൊഞ്ചത്തിലൊപ്പന പാട്ടുപാടി (2)
പുത്തൻ കരിവള തൊട്ടുരുമ്മി ..ആ ..
പുത്തൻ കരിവള തൊട്ടുരുമ്മി
പുത്തനുടുപ്പിന്നുഴകുരഞ്ഞു ..
പുത്തൻ കരിവള തൊട്ടുരുമ്മി
പുത്തനുടുപ്പിന്നുഴകുരഞ്ഞു ...
വെള്ളിനിലാവൊത്തു മിന്നുന്നു നെഞ്ചിലെ
പൊന്നിൻ കസവിട്ട മോഹമഞ്ചം
വെള്ളിനിലാവൊത്തു മിന്നുന്നു നെഞ്ചിലെ
പൊന്നിൻ കസവിട്ട മോഹമഞ്ചം
എന്തഴക് എന്നഴകേ ..

മലരുകളാകും മലർവനിയാകും
നിറകതിരിമ്മിണിയഴകാകും..
നിറകതിരിമ്മിണിയഴകാകും..
മധുമൊഴിയാകും പൗർണ്ണമിയാകും
ബീവി വിളക്കിന് തിരിയാകും
ബീവി വിളക്കിന് തിരിയാകും
കൊഞ്ചി കൊഞ്ചി നെഞ്ചം വിരിയും
അനുരാഗത്തേൻമലരേ..
കൊഞ്ചി കൊഞ്ചി നെഞ്ചം വിരിയും
അനുരാഗത്തേൻമലരേ..
മുത്തുറസൂലിൻ പുഞ്ചിരിപോലൊരു പൊന്നഴക്
മുത്തുറസൂലിൻ പുഞ്ചിരിപോലൊരു പൊന്നഴക്
ആ ...
പൗർണ്ണമി വിരിയും ശവ്വാൽ രാവിൻ കുളിരഴക്
പൗർണ്ണമി വിരിയും ശവ്വാൽ രാവിൻ കുളിരഴക്
ആ ..

എന്തഴക് എന്തഴക് പുതുക്ക പെണ്ണിനിതെന്തഴക്
ഖൽബിൽ നിറയും മണിക്കിനാവുകൾ മുല്ലമലരായ് വിരിയവേ
കില് കില് കില് വളകിലുക്കം..
ചില് ചില് ചില് കൊലുസ്സനക്കം ..
മുഹബ്ബത്തിൻ മനസ്സലിയിച്ച പുതുമണവാട്ടി
എന്തഴക്...