ആയില്ല്യം കാവിലമ്മ
ആയില്ല്യം കാവിലമ്മ ആനന്ദക്കോവിലമ്മ
ആഴി ചൂഴും ഊരിനെല്ലാം പൊന്നമ്മ
ഇളയന്നൂർ മഠത്തിലെ ഭഗവതിയമ്മ
അവളീരേഴു പാരിടങ്ങൾ ഭരിക്കുമമ്മ
നാടിനും വിടിനും തൊടുകുറികളായവർ
നാലുപേർ മഠത്തിലെ മേലാളന്മാർ
പൊന്നാങ്ങളമാരവർ പോരിൽ വിരുതന്മാർ
മാറിന്നു വിരിവുള്ള കരുത്തന്മാർ
ആയില്ല്യം കാവിലമ്മ ആനന്ദക്കോവിലമ്മ
ആഴി ചൂഴും ഊരിനെല്ലാം പൊന്നമ്മ
ഒന്നാമനാങ്ങള രാമഭദ്രൻ
ചെന്നേടം ചെന്നു ജയിക്കും വീരൻ
രണ്ടാമൻ രുദ്രപ്പൻ മന്ത്രവാദി
തണ്ടല്ലൂർ ചാത്തന്റെ സേവക്കാരൻ
മൂവേഴു വർഷങ്ങൾ തന്ത്രം പഠിച്ചവൻ
മൂന്നാമനാങ്ങള പൊന്നങ്ങള
നാലാമനാങ്ങള സിദ്ധനല്ലോ
വീരാധിവീരനാമങ്കച്ചേകോൻ
ഇളയവളായ് കിളിമകളായ്
ഇളയന്നൂർ മഠത്തിലെ
മകം പിറന്ന മങ്കയായി
മതിമുഖി മണിയാകും മാക്കമുണ്ടെ
(ഇളയവളായ്..)
കലഹത്തിനും പോരുകൾക്കും
വിധി പറയും കിളിയായി
അറിവുകൾതൻ നിറകുടമായ്
അരയന്നപ്പിടയൊത്ത മാക്കമുണ്ടേ
കടത്തനാട്ടു മാക്കം കടത്തനാട്ടു മാക്കം
കടത്തനാട്ടു മാക്കം