ഊരിയ വാളിതു ചോരയിൽ മുക്കി

ഊരിയ വാളിതു ചോരയിൽ മുക്കി
ചരിത്രമെഴുതും ഞാൻ പുതിയൊരു
ചരിത്രമെഴുതും ഞാൻ
അപമാനത്തിൻ കറുത്ത കഥകൾ
തിരുത്തിയെഴുതും ഞാൻ

കാലം തന്നുടെ ഗന്ധം നോക്കി
കണക്കു തീർക്കും ഞാൻ
കർമ്മം തന്നുടെ ഹർമ്മ്യം പണിയും
കർമ്മ കോവിദൻ ഞാൻ
കർമ്മ കോവിദൻ ഞാൻ (ഊരിയ..)

രക്താശ്രുക്കൽ വിതച്ചവരെല്ലാം
മരണം കൊയ്യട്ടെ
ഉപ്പു തിന്നവൻ കൈപുനീരിനാൽ
ദാഹം മാറ്റട്ടെ ഇനി
ദാഹം മാറ്റട്ടെ (ഊരിയ..)

ചങ്ങല പൊട്ടിച്ചോടിയടുക്കും
ചണ്ഡമാരുതൻ ഞാൻ
കലിയിൽ തുള്ളും കരവാളേന്തിയ
കരാളസർപ്പം ഞാൻ
കരാളസർപ്പം ഞാൻ (ഊരിയ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ooriya Vaalithu

Additional Info

അനുബന്ധവർത്തമാനം