കാവേരിക്കരയിലെഴും

കാവേരിക്കരയിലെഴും
കനകാംബര മലർവനിയിൽ
പൂന്തെന്നലോടി നടക്കും
പുരട്ടാശി മാസം (കാവേരി..)

ശിങ്കാരക്കുറവനൊരുത്തൻ
ചിരിച്ചു ചിരിച്ചു വന്നൂ
തങ്കവളയും കാപ്പും പിന്നെ
കുങ്കുമവും തന്നൂ (കാവേരി..)

പത്നിയാം നീയും ഞാനും
പാടിപ്പാടി നടന്നൂ
വെറ്റിലയും പാക്കും നീട്ടി
അത്താ അത്താ
അത്താനെന്നു മൊഴിഞ്ഞൂ
(കാവേരി..)

കാവേരിക്കരയിൽ നീല
ക്കരിമ്പു വിളയും കാലം
കാതലിച്ചു കാതലിച്ച്
കടിഞ്ഞൂലുണ്ണി പിറന്നൂ
(കാവേരി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaaverikkarayilezhum

Additional Info