ഒരിടത്തൊരുനാളൊരുമഹാ‍നായ

ഒരിടത്തൊരുനാളൊരുമഹാ‍നായ രാജാവിനേതോ
ദേവകൃപയാലൊരു വരം കിട്ടി
തൊടുന്നതെല്ലാം സ്വർണ്ണമാകുമെന്നൊരു വരം കിട്ടി

അന്തഃപുരത്തിനുള്ളിലെ പൊരുളുകളെല്ലാം
പൊന്നാക്കി മാറ്റി തമ്പുരാൻ തടവിത്തടവി
അന്തഃപുരത്തിനുള്ളിലെ പൊരുളുകളെല്ലാം
പൊന്നാക്കി മാറ്റി തമ്പുരാൻ തടവിത്തടവി
തന്നിഷ്ടം പോലന്നോരോന്നും പൊന്നാക്കി രാജൻ

കൊട്ടാരക്കെട്ടും തട്ടും ഉദ്യാനത്തോപ്പും കോപ്പും
സ്വർണ്ണം കൊണ്ടാറാട്ട്
കൊട്ടാരക്കെട്ടും തട്ടും ഉദ്യാനത്തോപ്പും കോപ്പും
സ്വർണ്ണം കൊണ്ടാറാട്ട്
ഒരിടത്തൊരുനാളൊരുമഹാ‍നായ രാജാവിനേതോ
ദേവകൃപയാലൊരു വരം കിട്ടി
തൊടുന്നതെല്ലാം സ്വർണ്ണമാകുമെന്നൊരു വരം കിട്ടി
തൊടുന്നതെല്ലാം സ്വർണ്ണമാകുമെന്നൊരു വരം കിട്ടി

സന്തോഷത്തോടെ തമ്പുരാൻ തിരുവമൃതേത്തിന്
പണ്ടങ്ങൾ കൈയ്യിലെടുത്തപ്പോൾ അവയും പൊന്നായ്

തൻ കുഞ്ഞിനെ മാറോടണച്ചപ്പോൾ കുഞ്ഞും പൊന്നായി

കൈതൊട്ടാൽ സ്വർണ്ണം നേടും സൗഭാഗ്യം വന്നാൽ പോലും
ഇല്ല സമാധാനം
കൈതൊട്ടാൽ സ്വർണ്ണം നേടും സൗഭാഗ്യം വന്നാൽ പോലും
ഇല്ല സമാധാനം
ഒരിടത്തൊരുനാളൊരുമഹാ‍നായ രാജാവിനേതോ
ദേവകൃപയാലൊരു വരം കിട്ടി
തൊടുന്നതെല്ലാം സ്വർണ്ണമാകുമെന്നൊരു വരം കിട്ടി
തൊടുന്നതെല്ലാം സ്വർണ്ണമാകുമെന്നൊരു വരം കിട്ടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oridathoru naloru

Additional Info

Year: 
1983

അനുബന്ധവർത്തമാനം