പണ്ടുപണ്ടൊരു കൊക്ക്

പണ്ടുപണ്ടൊരു കൊക്ക്.. പണ്ടാരക്കൊക്ക് 
പണ്ടുപണ്ടൊരു കൊക്ക്.. പണ്ടാരക്കൊക്ക് 

പഞ്ചമിക്കുളങ്ങരെ ഭജനമിരുന്നു.. ഭജനമിരുന്നു..     
പഞ്ചമിക്കുളങ്ങരെ ഭജനമിരുന്നു.. ഭജനമിരുന്നു..    

പല്ലുകൊഴിഞ്ഞൊരു ചെന്നായ്.. ഒരു പടുവയസ്സൻ ചെന്നായ് 
പല്ലുകൊഴിഞ്ഞൊരു ചെന്നായ്.. ഒരു പടുവയസ്സൻ ചെന്നായ് 
മറുകരയിൽ  മഹർഷിയെപ്പോലെ തപസ്സിരുന്നു

മറുകരയിൽ മഹർഷിയെപ്പോലെ തപസ്സിരുന്നു

പണ്ടുപണ്ടൊരു കൊക്ക്.. പണ്ടാരക്കൊക്ക് 
പണ്ടുപണ്ടൊരു കൊക്ക്.. പണ്ടാരക്കൊക്ക് 

തപസ്സല്ലാ.. പൂജയല്ലാ..
തപസ്സല്ലാ പൂജയല്ലാ തേവാരമല്ലാ  
തപസ്സല്ലാ പൂജയല്ലാ തേവാരമല്ലാ  
മകരമീനിനെ കടിച്ചുതിന്നപ്പോ അബദ്ധം പറ്റിയതാണല്ലോ 
മകരമീനിനെ കടിച്ചുതിന്നപ്പോ അബദ്ധം പറ്റിയതാണല്ലോ 

തൊണ്ടയിൽ മുള്ളുകുരുങ്ങി ചെന്നായ് നിന്നുപരുങ്ങി 
തൊണ്ടയിൽ മുള്ളുകുരുങ്ങി ചെന്നായ് നിന്നുപരുങ്ങി 
ക്ഷമനശിച്ചൂ നിലവിളിച്ചൂ.. ക്ഷമനശിച്ചൂ നിലവിളിച്ചൂ..
മുള്ളേ പോ..  മുള്ളേ പോ..  മുള്ളേ പോ..  
പോയില്ലാ.. മുള്ളുപോയില്ലാ..     
പോയില്ലാ.. മുള്ളുപോയില്ലാ.. 
പോയില്ലാ.. മുള്ളുപോയില്ലാ..
പോയില്ലാ.. മുള്ളുപോയില്ലാ..

പണ്ടുപണ്ടൊരു കൊക്ക്.. പണ്ടാരക്കൊക്ക് 
പണ്ടുപണ്ടൊരു കൊക്ക്.. പണ്ടാരക്കൊക്ക് 

പറന്നുപറന്നടുത്തുചെന്ന്‌ പണ്ടാരക്കൊക്കു ചോദിച്ചു 
പറന്നുപറന്നടുത്തുചെന്ന്‌ പണ്ടാരക്കൊക്കു ചോദിച്ചു   
തൊണ്ടയ്ക്കുള്ളിലെ മുള്ളുകൾ ഞാനങ്ങെടുത്തുതന്നാലോ.. 
തൊണ്ടയ്ക്കുള്ളിലെ മുള്ളുകൾ ഞാനങ്ങെടുത്തുതന്നാലോ.. 

പ്രത്യുപകാരം ചെയ്യാമെന്നേറ്റു ചെന്നായ് വാതുറന്നു 
പ്രത്യുപകാരം ചെയ്യാമെന്നേറ്റു ചെന്നായ് വാതുറന്നു 
തൊണ്ടയ്ക്കുള്ളിലെ മുള്ളുകളെല്ലാം ചുണ്ടുകളാലെടുത്തു 
തൊണ്ടയ്ക്കുള്ളിലെ മുള്ളുകളെല്ലാം ചുണ്ടുകളാലെടുത്തു 
ചുണ്ടുകളാലെടുത്തു.. കൊക്ക് ചുണ്ടുകളാലെടുത്തു..
ചുണ്ടുകളാലെടുത്തു.. കൊക്ക് ചുണ്ടുകളാലെടുത്തു..

പണ്ടുപണ്ടൊരു കൊക്ക്.. പണ്ടാരക്കൊക്ക് 
പണ്ടുപണ്ടൊരു കൊക്ക്.. പണ്ടാരക്കൊക്ക് 

തിരിഞ്ഞുനടന്ന ചെന്നായിങ്ങനെ വിളിച്ചുപറഞ്ഞൂ

തിരിഞ്ഞുനടന്ന ചെന്നായിങ്ങനെ വിളിച്ചുപറഞ്ഞൂ
നീണ്ട നിൻറ്റെ ചുണ്ടുകളെന്റെ തൊണ്ടയിലായപ്പോൾ  
കടിച്ചു കടിച്ചു മുറിച്ചുതിന്നാൻ കൊതിച്ചുപോയി ഞാൻ 
കടിച്ചു കടിച്ചു മുറിച്ചുതിന്നാൻ കൊതിച്ചുപോയി ഞാൻ 
പ്രത്യുപകാരസ്മരണയാലതു ചെയ്തതില്ല ഞാൻ 
പ്രത്യുപകാരസ്മരണയാലതു ചെയ്തതില്ല ഞാൻ.. 

പണ്ടുപണ്ടൊരു കൊക്ക്.. പണ്ടാരക്കൊക്ക്.. 
പണ്ടുപണ്ടൊരു കൊക്ക്.. പണ്ടാരക്കൊക്ക്.. 
പഞ്ചമിക്കുളങ്ങരെ ഭജനമിരുന്നു.. ഭജനമിരുന്നു.. 
പല്ലുകൊഴിഞ്ഞൊരു ചെന്നായ്.. ഒരു പടുവയസ്സൻ ചെന്നായ് 
പല്ലുകൊഴിഞ്ഞൊരു ചെന്നായ്.. ഒരു പടുവയസ്സൻ ചെന്നായ് 
മറുകരയിൽ മഹർഷിയെപ്പോലെ തപസ്സിരുന്നു

പണ്ടുപണ്ടൊരു കൊക്ക്.. പണ്ടാരക്കൊക്ക്.. 
പണ്ടുപണ്ടൊരു കൊക്ക്.. പണ്ടാരക്കൊക്ക്..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pandu Pandoru Kokku