എലിക്കൂട്ടം പൊറുക്കുന്ന

എലിക്കൂട്ടം പൊറുക്കുന്ന 
പഴം തട്ടുംപുറത്തെങ്ങാണ്ടൊരുദിനം 
ഒരുദിനം ഒരുദിനം 
മണം പറ്റി പതംപമ്മി തരം നോക്കി
കരിങ്കണ്ടൻ വരികയായ് 
വരികയായ് വരികയായ് 
(എലിക്കൂട്ടം…)

 

മുറിക്കാതൻ കുറുവാലൻ തടിമാടൻ എലികളെ...
പിടികൂടി പതിവായി രുചിനോക്കി കറുമുറേ..
(മുറിക്കാതൻ..)
എലികളെല്ലാം പലയിടങ്ങളിലൊളിവിലായി തുരുതുരേ (2)
പുതിയകണ്ടനെയെതിരിടാനൊരു വഴിയൊരുക്കീ ശടശടേ..(2) 
(എലിക്കൂട്ടം…)

 

കരിങ്കണ്ടൻ വരുന്നേരം കിലുങ്ങേണം കിണികിണീ…
അതിന്നായി കഴുത്തിന്മേൽ കുടുക്കേണം കുടമണീ… 
(കരിങ്കണ്ടൻ…)
ഒടുവിലേതോ കിഴവൻ ചുണ്ടെലി അതിനുപായം മൊഴിയവേ..(2)
കുറിയവാലനു ചെറിയസംശയം ആരുകെട്ടും കുടമണീ…(2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Elikoottam porukkunna