കൊടക്കാറ്റൂഞ്ഞാലാടും കായൽതീരം

കൊടക്കാറ്റൂഞ്ഞാലാടും കായൽതീരം 
അവിടെ കാറ്റുകൊള്ളും തള്ളഞണ്ടും പിള്ളഞണ്ടും

കൊടക്കാറ്റൂഞ്ഞാലാടും കായൽതീരം 
അവിടെ കാറ്റുകൊള്ളും തള്ളഞണ്ടും പിള്ളഞണ്ടും
പഴംചൊല്ലുകൾ പറയാനും പഴംപാട്ടുകൾ പാടാനും 
പഴംചൊല്ലുകൾ പറയാനും പഴംപാട്ടുകൾ പാടാനും 
അമ്മയും മോളും തമ്മിൽ തമ്മിൽ പന്തയമിട്ടു നടന്നു    
അമ്മയും മോളും തമ്മിൽ തമ്മിൽ പന്തയമിട്ടു നടന്നു    

കൊടക്കാറ്റൂഞ്ഞാലാടും കായൽതീരം 
അവിടെ കാറ്റുകൊള്ളും തള്ളഞണ്ടും പിള്ളഞണ്ടും

കടംകഥയിൽ ഉത്തരം മുട്ടിയ നേരം 
അരിശം കൊണ്ടമ്മ പറഞ്ഞു, പെണ്ണേ.. 

കടംകഥയിൽ ഉത്തരം മുട്ടിയ നേരം 
അരിശം കൊണ്ടമ്മ പറഞ്ഞു, പെണ്ണേ 
മറ്റുള്ളോരെല്ലാരും മുന്നിലേക്കു നടക്കുമ്പോൾ.. 
മറ്റുള്ളോരെല്ലാരും മുന്നിലേക്കു നടക്കുമ്പോൾ 
എന്തിനു പിന്നോട്ടിങ്ങനെയെന്നും മൂശേട്ടേ നീ പായുന്നു.. 
എന്തിനു പിന്നോട്ടിങ്ങനെയെന്നും മൂശേട്ടേ നീ പായുന്നു 
കൊച്ചുപരിഷ്‌കാരീ.. എടി മൂളിയലങ്കാരീ.. 
കൊച്ചുപരിഷ്‌കാരീ എടി മൂളിയലങ്കാരീ

കൊടക്കാറ്റൂഞ്ഞാലാടും കായൽതീരം 
അവിടെ കാറ്റുകൊള്ളും തള്ളഞണ്ടും പിള്ളഞണ്ടും

പരിഹാസം കേട്ടു ചിരിച്ചൂ, പാവം
മകളമ്മയ്ക്കുത്തരമേകീ ഏവം   

പരിഹാസം കേട്ടു ചിരിച്ചൂ, പാവം
മകളമ്മയ്ക്കുത്തരമേകീ ഏവം 
പിൻകാലിട്ടിഴയാനും.. പിച്ചവെച്ചുനടക്കാനും.. 
പിൻകാലിട്ടിഴയാനും പിച്ചവെച്ചുനടക്കാനും 
അമ്മയെനോക്കിപ്പണ്ടു പഠിച്ചത് തെറ്റിപോയിട്ടുണ്ടെങ്കിൽ..
അമ്മയെനോക്കിപ്പണ്ടു പഠിച്ചത് തെറ്റിപോയിട്ടുണ്ടെങ്കിൽ
ഒന്നുപറഞ്ഞു തരൂ മുന്നോട്ടൊന്നു നടന്നു വരൂ  
ഒന്നുപറഞ്ഞു തരൂ.. അമ്മേ.. ഒന്നുപറഞ്ഞു തരൂ.. 

കൊടക്കാറ്റൂഞ്ഞാലാടും കായൽതീരം 
അവിടെ കാറ്റുകൊള്ളും തള്ളഞണ്ടും പിള്ളഞണ്ടും
പഴംചൊല്ലുകൾ പറയാനും പഴംപാട്ടുകൾ പാടാനും 
പഴംചൊല്ലുകൾ പറയാനും പഴംപാട്ടുകൾ പാടാനും 
അമ്മയും മോളും തമ്മിൽ തമ്മിൽ പന്തയമിട്ടു നടന്നു    
അമ്മയും മോളും തമ്മിൽ തമ്മിൽ പന്തയമിട്ടു നടന്നു    
കൊടക്കാറ്റൂഞ്ഞാലാടും കായൽതീരം 
അവിടെ കാറ്റുകൊള്ളും തള്ളഞണ്ടും പിള്ളഞണ്ടും
അവിടെ കാറ്റുകൊള്ളും തള്ളഞണ്ടും പിള്ളഞണ്ടും
അവിടെ കാറ്റുകൊള്ളും തള്ളഞണ്ടും പിള്ളഞണ്ടും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kodakkattoonjaladum Kayaltheeram

Additional Info

Year: 
1983

അനുബന്ധവർത്തമാനം