മീനമാസത്തിലെ നട്ടുച്ചനേരം
മീനമാസത്തിലെ നട്ടുച്ചനേരം ഒരു പുഴയോരം
തൊണ്ടവരണ്ടുവലഞ്ഞവിടെത്തി പണ്ടൊരു രാജസിംഹം
പണ്ടു പണ്ടൊരു രാജസിംഹം
മീനമാസത്തിലെ നട്ടുച്ചനേരം ഒരു പുഴയോരം
തൊണ്ടവരണ്ടുവലഞ്ഞവിടെത്തി പണ്ടൊരു രാജസിംഹം
പണ്ടു പണ്ടൊരു രാജസിംഹം
തിളയ്ക്കുന്ന വെയിലുകൊണ്ടും വരട്ടുന്ന കാറ്റുകൊണ്ടും
മൃഗങ്ങടെ രാജവേറെ ദാഹാർത്താനായി
തിളയ്ക്കുന്ന വെയിലുകൊണ്ടും വരട്ടുന്ന കാറ്റുകൊണ്ടും
മൃഗങ്ങടെ രാജവേറെ ദാഹാർത്താനായി
പൊടുന്നനെയെവിടെന്നോ മുഴങ്ങുന്ന ഗർജനം കേട്ടു..
പൊടുന്നനെയെവിടെന്നോ മുഴങ്ങുന്ന ഗർജനം കേട്ടു
ഭയംകൊണ്ടു വിറച്ചുപോയി.. അടിമുടിയാ രാജാവന്നേരം
മീനമാസത്തിലെ നട്ടുച്ചനേരം ഒരു പുഴയോരം
തൊണ്ടവരണ്ടുവലഞ്ഞവിടെത്തി പണ്ടൊരു രാജസിംഹം
പണ്ടു പണ്ടൊരു രാജസിംഹം
പുഴയിലെയൊതുക്കുകല്ലിൻ ഇടയിലെ ചതുപ്പിനുള്ളിൽ
ഇരുന്നൊരു തവള മീട്ടും മിഴാവുവാദ്യം
പുഴയിലെയൊതുക്കുകല്ലിൻ ഇടയിലെ ചതുപ്പിനുള്ളിൽ
ഇരുന്നൊരു തവള മീട്ടും മിഴാവുവാദ്യം
കിടുങ്ങുന്ന ഗർജനം പോലെ
അവിടെങ്ങും പ്രതിധ്വനിച്ചു..
കിടുങ്ങുന്ന ഗർജനം പോലെ
അവിടെങ്ങും പ്രതിധ്വനിച്ചു
സ്വരം കൊണ്ടു ഭയപ്പെടുത്തും
ചിലസമയം ചീവീടുപോലും