പാത്തുപതുങ്ങിപ്പമ്മിനടക്കും

പാത്തുപതുങ്ങിപ്പമ്മിനടക്കും കുന്നിക്കുഴിമടിയൻ
ആമച്ചേട്ടനും ഓട്ടക്കാ‍രൻ മുയലും കൂട്ടുകാർ

ഒരു നാളവർ രണ്ടുപേരും പന്തയം വെച്ചു ഓട്ടപ്പന്തയം വെച്ചു
മലയോരം കാടുവാരം മത്സരം വെച്ചു തമ്മിൽ മത്സരം വെച്ചു

ഇഴയും കാരാ‍മയും പായുന്നൊരു വെൺ‌മുയലും പരിപാടിയിലാരാരാദ്യം സമ്മാനം നേടും
ഇഴയും കാരാ‍മയും പായുന്നൊരു വെൺ‌മുയലും പരിപാടിയിലാരാരാദ്യം സമ്മാനം നേടും
പാത്തുപതുങ്ങിപ്പമ്മിനടക്കും കുന്നിക്കുഴിമടിയൻ
ആമച്ചേട്ടനും ഓട്ടക്കാ‍രൻ മുയലും കൂട്ടുകാർ

ബഹുദൂരം ചെന്നു വെണ്മുയൽ പിന്തിരിഞ്ഞപ്പോൾ മെല്ലെ പിന്തിരിഞ്ഞപ്പോൾ
കുറെയേറെ പിന്നിലായിട്ടാമയെക്കണ്ടു പാവം ആമയെക്കണ്ടു

മുതുകിൽ കൂടാരവും അതിലേറെ ഭാരവുമായ് തുഴയും ചങ്ങാതിയെനോക്കി സഹതാപം കൊണ്ടു
മുതുകിൽ കൂടാരവും അതിലേറെ ഭാരവുമായ് തുഴയും ചങ്ങാതിയെനോക്കി സഹതാപം കൊണ്ടു
പാത്തുപതുങ്ങിപ്പമ്മിനടക്കും കുന്നിക്കുഴിമടിയൻ
ആമച്ചേട്ടനും ഓട്ടക്കാ‍രൻ മുയലും കൂട്ടുകാർ

ഒരു പോളക്കണ്ണടയ്ക്കാം ഒന്നുറങ്ങീടാം പയ്യെ ക്ഷീണവും മാറ്റാം
ഇഴയുന്നവനെത്തിടും‌ മുൻപുണർന്നെണീറ്റോടാം അങ്ങനെ ലക്ഷ്യവും നേടാം

മുയലിങ്ങനെ ചിന്തിച്ചു കുറെ നേരമുറങ്ങിപ്പോയ്
ഉണരുമുൻപാമച്ചേട്ടൻ സമ്മാനോം നേടി
മുയലിങ്ങനെ ചിന്തിച്ചു കുറെ നേരമുറങ്ങിപ്പോയ്
ഉണരുമുൻപാമച്ചേട്ടൻ സമ്മാനോം നേടി

പാത്തുപതുങ്ങിപ്പമ്മിനടക്കും കുന്നിക്കുഴിമടിയൻ
ആമച്ചേട്ടനും ഓട്ടക്കാ‍രൻ മുയലും കൂട്ടുകാർ
പാത്തുപതുങ്ങിപ്പമ്മിനടക്കും കുന്നിക്കുഴിമടിയൻ
ആമച്ചേട്ടനും ഓട്ടക്കാ‍രൻ മുയലും കൂട്ടുകാർ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paathu pathungi

Additional Info

Year: 
1983

അനുബന്ധവർത്തമാനം