കരടിമട

കരടിമട.. കൊടുമലചരിവുകളിൽ 
ഒരിടത്തു തേൻ കൊയ്യാൻ മാതേവൻ പോയ്‌ 
അവനോടൊപ്പം തൻ്റെ ചങ്ങാതിയാം 
വിരുതൻ മല്ലൻ കൂടെ പോയ്‌  

കരടിമട.. കൊടുമലചരിവുകളിൽ 
ഒരിടത്തു തേൻ കൊയ്യാൻ മാതേവൻ പോയ്‌ 
അവനോടൊപ്പം തൻ്റെ ചങ്ങാതിയാം 
വിരുതൻ മല്ലൻ കൂടെ പോയ്‌  
വിരുതൻ മല്ലൻ കൂടെ പോയ്

കരടിയിങ്ങു വന്നാൽ കുടല് ഞാനെടുക്കും..

കരടിയിങ്ങു വന്നാൽ കുടല് ഞാനെടുക്കും
വിരുതനായ മല്ലൻ വീമ്പുചോല്ലിയേവം 
ഒന്നും മിണ്ടാതെല്ലാം മൂളിക്കേട്ടു മാതേവൻ 
പാവം പാവം മാതേവൻ..   ‌  
ഒന്നും മിണ്ടാതെല്ലാം മൂളിക്കേട്ടു മാതേവൻ 
പാവം പാവം മാതേവൻ

കരടിമട.. കൊടുമലചരിവുകളിൽ 
ഒരിടത്തു തേൻ കൊയ്യാൻ മാതേവൻ പോയ്‌ 
അവനോടൊപ്പം തൻ്റെ ചങ്ങാതിയാം 
വിരുതൻ മല്ലൻ കൂടെ പോയ്‌  
വിരുതൻ മല്ലൻ കൂടെ പോയ്

ദൂരെ ദൂരെ നിന്നും കരടിവന്ന നേരം.. 

ദൂരെ ദൂരെ നിന്നും കരടിവന്ന നേരം..
അരികിൽ നിന്ന മരത്തിൽ വലിഞ്ഞുകേറി മല്ലൻ..

അരികിൽ നിന്ന മരത്തിൽ വലിഞ്ഞുകേറി മല്ലൻ
താഴേ വീണു ജീവൻ പോയോരാകാരം പോലെ..

താഴേ വീണു ജീവൻ പോയോരാകാരം പോലെ
പാവം പാവം മാതേവൻ 
പാവം പാവം മാതേവൻ 
 
കരടിമട.. കൊടുമലചരിവുകളിൽ 
ഒരിടത്തു തേൻ കൊയ്യാൻ മാതേവൻ പോയ്‌ 
അവനോടൊപ്പം തൻ്റെ ചങ്ങാതിയാം 
വിരുതൻ മല്ലൻ കൂടെ പോയ്‌  
വിരുതൻ മല്ലൻ കൂടെ പോയ്

മണത്തുചെന്ന കരടി പിണത്തെ വിട്ടകന്നു..

മണത്തുചെന്ന കരടി പിണത്തെ വിട്ടകന്നു
തിരക്കി മെല്ലെ മല്ലൻ, കരടി ചൊന്നതെന്തേ.. 

തിരക്കി മെല്ലെ മല്ലൻ, കരടി ചൊന്നതെന്തേ 
പൊല്ലാക്കാലത്തില്ലാത്തവൻ ചങ്ങാതിയല്ലാ..   
പൊല്ലാക്കാലത്തില്ലാത്തവൻ ചങ്ങാതിയല്ലാ..   
പകരം ചൊല്ലി മാതേവൻ 
പകരം ചൊല്ലി മാതേവൻ 

കരടിമട.. കൊടുമലചരിവുകളിൽ 
ഒരിടത്തു തേൻ കൊയ്യാൻ മാതേവൻ പോയ്‌ 
അവനോടൊപ്പം തൻ്റെ ചങ്ങാതിയാം 
വിരുതൻ മല്ലൻ കൂടെ പോയ്‌  

കരടിമട.. കൊടുമലചരിവുകളിൽ 
ഒരിടത്തു തേൻ കൊയ്യാൻ മാതേവൻ പോയ്‌ 
അവനോടൊപ്പം തൻ്റെ ചങ്ങാതിയാം 
വിരുതൻ മല്ലൻ കൂടെ പോയ്‌..  
വിരുതൻ മല്ലൻ കൂടെ പോയ്..
വിരുതൻ മല്ലൻ കൂടെ പോയ്..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karadimada

Additional Info

Year: 
1983

അനുബന്ധവർത്തമാനം