കൊടിയ വേനൽ‌ക്കാലം

കൊടിയ വേനല്ക്കാലം കുളങ്ങൾ വറ്റിയകാലം
കുതിച്ചും ചാടിയും രണ്ടുതവളകൾ  കുണ്ടുകിണറ്റിനരികിൽ വന്നു 
ദാഹനീരിനായി…ദാഹനീരിനായി….

തുള്ളിവെള്ളം കണ്ടുതവളകൾ തുള്ളിത്തുള്ളിച്ചാടീ
മൂത്തതവളപറഞ്ഞൂ, അനിയാ മുങ്ങാംകുഴികളിടാം
ചാടാം ഒന്നിച്ചു ചാടാം
ഉള്ളവെള്ളം മുഴുവനും നമ്മുടെ സ്വന്തമാക്കാം 
നമ്മുടെ സ്വന്തമാക്കാം

ഒന്നു ചിന്തിച്ചിളയതവളയും വിക്കിവിക്കി പറഞ്ഞൂ
വേണ്ടചേട്ടാ വേണ്ടവെറുതെ കുഴപ്പം കാട്ടരുതേ
ചാകാനൊരുങ്ങിടല്ലേ
വെയിൽ തുടർന്നാൽ കിണർ വരണ്ടാൽ
ഗതിയെന്താകും നമ്മുടെ ഗതിയെന്താകും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kodiya venalkkalam

Additional Info

അനുബന്ധവർത്തമാനം